Times Kerala

ആപ്പിള്‍ ‘ഡ്രൈവ് ഡോട്ട് എഐ’യെ ഏറ്റെടുത്തു

 
ആപ്പിള്‍ ‘ഡ്രൈവ് ഡോട്ട് എഐ’യെ ഏറ്റെടുത്തു

കാലിഫോര്‍ണിയ: ആപ്പിള്‍ ഡ്രൈവറില്ലാ കാറുകളുടെ മേഖലയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രൈവ് ഡോട്ട് എഐ എന്ന സെല്‍ഫ് ഡ്രൈവിങ് കാര്‍ കമ്ബനി ഏറ്റെടുത്തു .ലോകവ്യാപകമായി 5ജി സംവിധാനങ്ങളിലേക്ക് ചേക്കേറിയ സാഹചര്യത്തില്‍ കൂടിയാണ് ആപ്പിളിന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.2015 ല്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മെഷീന്‍ ലേണിങ് ഗവേഷണ വിഭാഗത്തിലെ ചിലരാണ് ഡ്രൈവ് ഡോട്ട് ഐഐ എന്ന പേരില്‍ സ്ഥാപനം തുടങ്ങിയത്.

ടെക്‌സാസില്‍ നിസാന്റെ ഓറഞ്ച് കാറില്‍ പരീക്ഷണം തുടങ്ങിയത് ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പിന്നീട് കമ്ബനി മുന്നോട്ടു കൊണ്ടുപോകാനാകാതെ ലേ ഓഫ് നീക്കം തുടങ്ങിയപ്പോഴാണ് ചര്‍ച്ചകള്‍ക്കു ശേഷം ആപ്പിള്‍ ഏറ്റെടുക്കാന്‍ തയ്യാറായത് .

Related Topics

Share this story