Times Kerala

കര്‍ക്കടകമോ. കര്‍ക്കിടകമോ.?

 
കര്‍ക്കടകമോ. കര്‍ക്കിടകമോ.?

ഇത് കര്‍ക്കടകം. കര്‍ക്കിടകം എന്നാണ് മിക്കവരും എഴുതാറെങ്കിലും കര്‍ക്കടകമാണ് കൂടുതല്‍ ശരി. കൃന്തനം ചെയ്യുന്നത് എന്ന അര്‍ത്ഥത്തിലായിരിക്കണം അങ്ങനെ പേരു വന്നത്. കൃന്തനം എന്നാല്‍ പിളര്‍ക്കുക, ഇറുക്കുക, മുറിക്കുക, നുള്ളുക, കാര്‍ന്നു തിന്നുക എന്നൊക്കെ അര്‍ത്ഥം. ഞണ്ടിന്റെ സ്വഭാവമാണ് കര്‍ക്കടകത്തിന്. പട്ടിണി കാര്‍ന്നു തിന്നുന്ന വറുതിയുടെ പഞ്ഞ മാസമാണിത്. ഞെങ്ങിഞെരുങ്ങി, പുറത്തിറങ്ങാന്‍ വഴി കാണാതെ, തൊടിയില്‍ വിളയുന്ന ഇല നുള്ളി കറിയാക്കാന്‍ പോലും പാടില്ലാത്ത വറുതിയുടെ കാലം കൂടിയാണിത്. പ്രകൃതി തന്നെ നിസ്സഹായാവസ്ഥയിലെത്തുന്ന ഈ ദശാസന്ധിയില്‍ ആത്മ ധൈര്യം കൈവരണം. അതിന് ശ്രീരാമന്റെ കഥയോളം പോന്ന മറ്റൊന്നില്ല. രാമന്റെയും സീതയുടെയും കഥ വായിച്ച് ആത്മ ധൈര്യം ആര്‍ജ്ജിക്കുവാനുള്ള ആഹ്വാനമാണ് കര്‍ക്കടകത്തിലെ രാമായണ മാസാചരണം. അതേസമയം, തമിഴര്‍ക്ക് ഇത് ആടിമാസമാണ്.

Related Topics

Share this story