Times Kerala

‘ലൂക്ക’യുടെ കേരള തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു

 
‘ലൂക്ക’യുടെ കേരള തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു

നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലൂക്ക.ടൊവിനോ നായകനാകുന്ന ചിത്രത്തിന്റെ കേരള തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു. ചിത്രം ജൂൺ 28-ന് പ്രദർശനത്തിന് എത്തും. അഹാന കൃഷ്ണ നായികയായെത്തുന്നത്.സ്റ്റുഡിയോ സ്റ്റോറീസ് ,തോട്സ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ലിന്റോ തോമസ് ,പ്രിൻസ് ഹുസൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തില്‍ ശില്‍പിയും കലാകാരനുമായ ലൂക്ക എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.വിനീത കോശി, നിതിൻ ജോർജ്ജ്, സി ഐ അക്ബർ ഹുസൈൻ, ജാഫർ ഇടുക്കി, ഷാലു റഹിം, അൻവർ ഷെരിഫ്, പൗളി വൽസൻ, ചെമ്പിൽ അശോകൻ, രാജേഷ് ശർമ്മ, ശ്രീകാന്ത് മുരളി, തലൈവാസൽ വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Related Topics

Share this story