Times Kerala

ഒറ്റദിവസം കൊണ്ട് ഒരു ലക്ഷം റിസര്‍വേഷനുകള്‍ നേടി ഒല സ്‌കൂട്ടര്‍

 
ഒറ്റദിവസം കൊണ്ട് ഒരു ലക്ഷം റിസര്‍വേഷനുകള്‍ നേടി ഒല സ്‌കൂട്ടര്‍

കൊച്ചി: റിസര്‍വേഷന്‍ പ്രഖ്യാപിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ ഒരു ലക്ഷം ബുക്കിംഗ് എന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഒല സ്‌കൂട്ടര്‍. ഇതോടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ മുന്‍കൂര്‍ ബുക്കിംഗ് ലഭിക്കുന്ന സ്‌കൂട്ടറായും ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ മാറിയെന്ന് ഒല ഇലക്ട്രിക് അറിയിച്ചു.

ജൂലൈ 15നു വൈകിട്ടാണ് ഒല ഇലക്ട്രിക് അതിന്റെ ഇലക്ട്രിക് സ്‌കൂട്ടറിനുള്ള റിസര്‍വേഷന്‍ ആരംഭിച്ചത്. തുടര്‍ച്ചയായ ബുക്കിങ്ങിലൂടെ ഉപഭോക്താക്കളില്‍ നിന്ന് അഭൂതപൂര്‍വമായ ഡിമാന്‍ഡിനാണ് ഒല സാക്ഷ്യം വഹിക്കുന്നത്. ീഹമലഹലരൃേശര.രീാ
വഴി 499 രൂപ അടച്ച് വാഹനം റിസര്‍വ് ചെയ്യാം.

ഞങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനത്തിന്, ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന അതിഗംഭീരമായ പ്രതികരണത്തില്‍ ഞാന്‍ ആവേശഭരിതനാണെന്ന് ഒല ചെയര്‍മാനും ഗ്രൂപ്പ് സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. ഉപഭോക്തൃ മുന്‍ഗണനകള്‍ വൈദ്യുത വഹനങ്ങളിലേക്ക് മാറുന്നതിനുള്ള വ്യക്തമായ സൂചനയാണിത്. ഒല സ്‌കൂട്ടര്‍ ബുക്ക് ചെയ്ത് ഇവി വിപ്ലവത്തില്‍ പങ്കു ചേര്‍ന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഞാന്‍ നന്ദി പറയുന്നു.

ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സ്പീഡ്, ഏറ്റവും വലിയ ബൂട്ട് സ്പേസ്, അതിനനൂതന സാങ്കേതികവിദ്യ തുടങ്ങിയവ, ഒല ഇലക്ട്രിക്കില്‍ നിന്നുള്ള വിപ്ലവകരമായ ഉത്പന്നത്തെ ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്‌കൂട്ടറാക്കി മാറ്റുന്നു. എല്ലാവര്‍ക്കും പ്രാപ്യമാവുന്ന രീതിയിലായിരിക്കും സ്‌കൂട്ടറിന്റെ വില നിശ്ചയിക്കുക. വരും ദിവസങ്ങളില്‍ സ്‌കൂട്ടറിന്റെ സവിശേഷതകളും വിലയും ഒല വെളിപ്പെടുത്തും.

തമിഴ്നാട്ടില്‍ നിര്‍മാണത്തിലുള്ള ലോകത്തിലെ ഏറ്റവും വലുതും, നൂതനവുമായ, കമ്പനിയുടെ അത്യാധുനിക ഇരുചക്ര വാഹന ഫാക്ടറിയില്‍ നിന്നാണ്, ഒല സ്‌കൂട്ടര്‍ ലോകത്തിനായിനിര്‍മിക്കുന്നത്. ഫാക്ടറിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.ഉടന്‍ തന്നെ ഇത് പ്രവര്‍ത്തനക്ഷമമാകും.പ്രതിവര്‍ഷം 10 ദശലക്ഷം വാഹനങ്ങളെന്ന സമ്പൂര്‍ണ ഉത്പാദന ശേഷി അടുത്ത വര്‍ഷത്തോടെ കൈവരിക്കും.

Related Topics

Share this story