Times Kerala

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്;നിലവില്‍ ആനുകൂല്യം ലഭിക്കുന്ന ഒരാള്‍ക്കും അത് നഷ്ടമാകില്ലെന്ന് മന്ത്രി എം വി ഗോവിന്ദന്‍

 
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്;നിലവില്‍ ആനുകൂല്യം ലഭിക്കുന്ന ഒരാള്‍ക്കും അത് നഷ്ടമാകില്ലെന്ന് മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം :  ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ പ്രതികരിച്ച്  മന്ത്രി എം വി ഗോവിന്ദന്‍. നിലവില്‍ ആനുകൂല്യം ലഭിക്കുന്ന ഒരാള്‍ക്കും അത് നഷ്ടമാകില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി . എന്നാൽ  മുസ്ലിം ലീഗും കോണ്‍ഗ്രസും പറയുന്നത് രാഷ്ട്രീയമാണെന്നും അദ്ദേഹം  വ്യക്തമാക്കി.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ് വിവാദത്തില്‍ ശക്തമായ പ്രതിഷേധമാണ് മുസ്ലിം ലീഗ് ഉയര്‍ത്തുന്നത്  . മുസ്ലിം വിഭാഗത്തിന്റെ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ വീണ്ടും വെട്ടിക്കുറച്ചെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചിരുന്നു . സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ എല്‍ഡിഎഫ് ഇല്ലാതാക്കിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി  നേരത്തെ  വെളിപ്പെടുത്തിയിരുന്നു .

Related Topics

Share this story