Times Kerala

മിന്നല്‍ പ്രളയം ;യൂറോപ്പിൽ മരണസംഖ്യ 150 പിന്നിട്ടു

 
മിന്നല്‍ പ്രളയം ;യൂറോപ്പിൽ മരണസംഖ്യ 150 പിന്നിട്ടു

യൂറോപ്പ് : യൂറോപ്പിനെ വിറപ്പിച്ച മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 150 പിന്നിട്ടു . ജര്‍മ്മനിയുടെ പല  ഭാഗങ്ങളില്‍ 90 പുതിയ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. നൂറുകണക്കിന് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു.

ജര്‍മനിയിലും ബെല്‍ജിയത്തിലുമാണ് പ്രളയം മൂലം  കൂടുതല്‍ നാശo വിതച്ചത് . ദുരന്തത്തില്‍ 1300ഓളം പേരെ പല  നഗരങ്ങളിലായി കാണാതായി.

അതെ സമയം മരണസംഖ്യ ഇനിയും വർധിക്കുമെന്നാണ്  സൂചന. പലയിടങ്ങളിലും ടെലിഫോണ്‍-വൈദ്യുതി ബന്ധം തകര്‍ന്നു .  റിനേലാന്റ്പാലറ്റിനേറ്റ്, നോര്‍ത്ത് റിനേവെസ്റ്റ്ഫാലിയ എന്നിവിടങ്ങളിലാണ് മിന്നല്‍പ്രളയം രൂക്ഷമായത്

Related Topics

Share this story