Times Kerala

കടുത്ത സമ്പത്തിക പ്രതിസന്ധി; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പുതിയ നിയമനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം

 
കടുത്ത സമ്പത്തിക പ്രതിസന്ധി;  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ  പുതിയ നിയമനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കടുത്ത സമ്പത്തിക പ്രതിസന്ധിയില്‍. പുതിയ നിയമനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം ആരംഭിച്ചു . ക്ഷേത്രങ്ങളില്‍ നിത്യ ഉപയോഗത്തിനുള്ള സാധനങ്ങള്‍ ലേലം ചെയ്ത് നല്‍കുന്നതും പരിഗണനയിലുണ്ടെന്നും വ്യക്‌തമാക്കി . ശബരിമല തീര്‍ത്ഥാടന കാലത്ത് ലഭിക്കുന്ന വരുമാനത്തില്‍ നിന്നുമാണ് പെന്‍ഷനും ശമ്പളത്തിനും ആവശ്യമായ തുക കണ്ടെത്തിയിരുന്നത്.

സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും ജീവനക്കാരെ പിരിച്ചുവിടില്ല. പകരം എസ്റ്റാബ്ലിഷ്മെന്‍റ് വിഭാഗത്തിലെ ജീവനക്കാരെ പുനര്‍വിന്യസിക്കുന്ന നടപടികളുമായി മുന്നോട്ട് പോകാനാണ് ദേവസ്വം ബോര്‍ഡ് തിരുമാനിച്ചിരിക്കുന്നത് .

Related Topics

Share this story