chem

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനങ്ങള്‍ക്ക് ജൂലൈ 31വരെ വിലക്ക് നീട്ടി: ഇത്തിഹാദ്

ഡൽഹി: ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യുഎഇയിലേക്ക് ഈ മാസം 31 വരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ്. നിലവില്‍ 21 വരെയാണ് സര്‍വീസ് നിര്‍ത്തിവച്ചിട്ടുള്ളത്. പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുമുള്ള സര്‍വീസും ഇത്തിഹാദ് നിര്‍ത്തിവച്ചത് നീട്ടി. സര്‍വീസുകള്‍ ആംരഭിക്കുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ ട്വിറ്ററില്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കിയ അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 21 വരെ യുഎഇയിലേക്ക് ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചത്. എയര്‍ ഇന്ത്യയും ജൂലൈ 21 വരെ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like
Leave A Reply

Your email address will not be published.