Times Kerala

യു.​എ.​ഇ​ ഗോ​ൾ​ഡ​ൻ വി​സ​ക്ക്​ 400 പേ​ർ അ​ർ​ഹ​ത നേ​ടി

 
യു.​എ.​ഇ​ ഗോ​ൾ​ഡ​ൻ വി​സ​ക്ക്​ 400 പേ​ർ അ​ർ​ഹ​ത നേ​ടി

ദു​ബൈ: യു.​എ.​ഇ​യിൽ നി​ക്ഷേപം നടത്തുന്നവർക്കും, പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കും പ്ര​തി​ഭ​ക​ൾ​ക്കും രാ​ജ്യ​ത്ത്​ സ്​​ഥി​ര​താ​മ​സ​ത്തി​ന്​ അ​നു​മ​തി ന​ൽ​കു​ന്ന ഗോ​ൾ​ഡ​ൻ വി​സ​ക്ക്​ 400 പേ​ർ ഇ​തി​ന​കം അ​ർ​ഹ​ത നേ​ടി​യ​താ​യി ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഒ​ഫ്​ റെ​സി​ഡ​ൻ​സി ആ​ൻ​റ്​ ഫോ​റി​നേ​ഴ്​​സ്​ അ​ഫ​യേ​ഴ്​​സ്​ (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) ദു​ബൈ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ അ​ൽ മ​റി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി.
യു.​എ.​ഇ​യി​ൽ 100 ബി​ല്യ​നി​ലേ​റെ നി​ക്ഷേ​പ​മു​ള്ള വ്യ​വ​സാ​യി​ക​ൾ, ​റി​യ​ൽ എ​സ്​​റ്റേ​റ്റ്​ സം​രം​ഭ​ക​ർ, മെ​ഡി​ക്ക​ൽ പ്ര​ഫ​ഷ​ന​ലു​ക​ൾ, ശാ​സ്​​ത്ര​ജ്​​ഞ​ർ എ​ന്നി​ങ്ങ​നെ 6800 പേ​ർ​ക്കാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഗോ​ൾ​ഡ്​ കാ​ർ​ഡ്​ ന​ൽ​കു​ക. ശാ​സ്​​ത്ര​ജ്​​ഞ​ർ, ​അം​ഗീ​കൃ​ത പേ​റ്റ​ൻ​റ്​ ഉ​ള്ള നൂ​ത​ന ആ​ശ​യ​ങ്ങ​ൾ ക​ണ്ടു പി​ടി​ച്ച​വ​ർ എ​ന്നി​വ​ർ​ക്ക്​ യു.​എ.​ഇ​യു​ടെ പു​റ​ത്തു നി​ന്നും ഗോ​ൾ​ഡ്​ കാ​ർ​ഡി​ന്​ അ​പേ​ക്ഷി​ക്കാ​മെ​ന്ന്​ മേ​ജ​ർ ജ​ന​റ​ൽ അ​ൽ മ​റി പ​റ​ഞ്ഞു. ​

Related Topics

Share this story