Times Kerala

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

 
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

മുക്കം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. നെല്ലിക്കാപറമ്പ്- പന്നിക്കോട് റോഡിലുള്ള ആക്രിക്കടയിലെ ജോലിക്കാരനായ തഞ്ചാവൂര്‍ സ്വദേശി അറുമുഖന്‍ എന്ന ചിന്നസ്വാമിയെയാണ് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുക്കം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്. കഴിഞ്ഞദിവസം ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിങ്ങിനിടെയാണ് പീഡനത്തിനിരയായ വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

Related Topics

Share this story