Times Kerala

കോവിഡ് വ്യാപനം കുറയുന്നു;രാജ്യത്ത് 24 മണിക്കൂറിനിടെ 38,079 പുതിയ കൊവിഡ് കേസുകൾ  റിപ്പോർട്ട് ചെയ്തു

 
കോവിഡ് വ്യാപനം കുറയുന്നു;രാജ്യത്ത് 24 മണിക്കൂറിനിടെ 38,079 പുതിയ കൊവിഡ് കേസുകൾ  റിപ്പോർട്ട് ചെയ്തു

ദില്ലി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു . 24 മണിക്കൂറിനിടെ രാജ്യത്ത് 38,079 പുതിയ കൊവിഡ് കേസുകൾ  റിപ്പോർട്ട് ചെയ്തു. ആകെ രോഗമുക്തി നിരക്ക് 97.31 ശതമാനമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇന്ത്യയിൽ 4,24,025 സജീവ കേസുകലാണ് ഉള്ളത്.  ആകെ മരണസംഖ്യ 4,13,091 ആയി.

രാജ്യത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് 39,96,95,879 പേര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ വാക്‌സിന്‍ സ്വീകരിച്ചത് 42,12,557 പേരാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു . കേരളത്തില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് 1,64,86,091 പേരാണ്. ഇതില്‍ 1,19,18,696 പേര്‍ ആദ്യ ഡോസും 45,67,395 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.

 

Related Topics

Share this story