Times Kerala

ഒളിംപിക്സിൽ നിന്ന് പിന്മാറി ടെന്നീസ് താരം ആഞ്ജലിക് കെർബർ

 
ഒളിംപിക്സിൽ നിന്ന് പിന്മാറി ടെന്നീസ് താരം ആഞ്ജലിക് കെർബർ

ജൂലൈ 23 ന് ടോക്കിയോ ഒളിംപിക്സ് ആരംഭിക്കാനിരിക്കെ ടൂർണമെന്റിൽ നിന്നും പിന്മാറുകയാണെന്നറിയിച്ച് മുൻ ലോക ഒന്നാം നമ്പർ ജർമനിയുടെ ടെന്നീസ് താരം ആഞ്ജലിക് കെർബർ. ഒളിംപിക്‌സ് തുടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് താരത്തിന്റെ തീരുമാനം. തന്റെ ട്വിറ്റർ പേജിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

തുടർച്ചയായ മത്സരങ്ങളാൽ ക്ഷീണിതയാണെന്നും ശരീരത്തിന് വിശ്രമം ആവശ്യമാണെന്നും അറിയിച്ചാണ് താരം ഒളിംപിക്‌സിൽ നിന്നും പിന്മാറുന്നത്. മുൻപ് 2016 റിയോ ഒളിംപിക്‌സിൽ കെർബർ വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു. ഇത്തവണത്തെ ഒളിംപിക്‌സിൽ നിന്നും ടെന്നീസ് മേഖലയിലെ നിരവധി പ്രമുഖർ നേരത്തെ തന്നെ പിന്മാറിയിരുന്നു. റാഫേൽ നദാൽ, റോജർ ഫെഡറർ, ഡൊമിനിക് തീം, സെറീന വില്യംസ്, സിമോണ ഹാലെപ് തുടങ്ങിയവരാണ് ഒളിംപിക്സിൽ നിന്നും പിന്മാറിയ പ്രധാന താരങ്ങൾ.

Related Topics

Share this story