Times Kerala

മരംമുറിക്കലില്‍ വിവരാവകാശ നിയമ പ്രകാരം മറുപടി നല്‍കിയ ഉദ്യോഗസ്ഥയ്ക്കെതിരെ  നടപടി

 
മരംമുറിക്കലില്‍ വിവരാവകാശ നിയമ പ്രകാരം മറുപടി നല്‍കിയ ഉദ്യോഗസ്ഥയ്ക്കെതിരെ  നടപടി

തിരുവനന്തപുരം : മരംമുറിക്കലില്‍ വിവരാവകാശ നിയമ പ്രകാരം മറുപടി നല്‍കിയ ഉദ്യോഗസ്ഥയ്ക്കെതിരെ  നടപടി. ഇവരുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കി. റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിക്ക് എതിരെയാണ് ഉത്തരവ്.

ശാലിനിക്ക് വിശ്വാസ്യത ഇല്ലെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് റിപ്പോര്‍ട്ട് നല്‍കി. നേരത്തെ ഇവരെ വിവരാവകാശ വിഭാഗത്തില്‍ നിന്ന് മാറ്റിയിരുന്നു.

ഇവരോട്  നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനും നേരത്തെ  ആവശ്യപ്പെട്ടിരുന്നു. മുന്‍മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിഞ്ഞുകൊണ്ടാണ് മരംമുറിക്കല്‍ ഉത്തരവ് പുറത്തിറങ്ങിയത് എന്നത് തെളിയിക്കുന്നത് അടക്കമുള്ള രേഖകളാണ് ഇവര്‍  നല്‍കിയത്.

Related Topics

Share this story