Times Kerala

ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസ്;പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് പറയാനാകില്ലെന്ന് സിബിഐ സംഘം  കോടതിയിൽ

 
ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസ്;പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് പറയാനാകില്ലെന്ന് സിബിഐ സംഘം  കോടതിയിൽ

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് പറയാനാകില്ലെന്ന് സിബിഐ സംഘം  കോടതിയിൽ . ചോദ്യം ചെയ്യാൻ അറസ്റ്റ് ആവശ്യമുണ്ടോയെന്ന്  കോടതിയുടെ ചോദ്യത്തിനാണ് സിബിഐ സംഘം മറുപടി നൽകിയത് . സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യഹർജിയിലെ വാദത്തിനിടെയാണ് സിബിഐ സംഘം  നിലപാട് അറിയിച്ചത് . തിരുവനന്തപുരം ജില്ലാ കോടതിയാണ് ഹർജി പരി​ഗണിക്കുന്നത്.

 കേസ് ഡയറികളും ജയിൻ കമ്മറ്റി റിപോർട്ടും സിബിഐ കോടതിയിൽ ഹാജരാക്കിയിരുന്നു . രേഖകൾ മുദ്രവെച്ച കവറിൽ നൽകുകയായിരുന്നു.

ചാരക്കേസിൽ നമ്പിനാരായണനെ കുരുക്കാൻ പൊലീസ് -ഐബി ഉദ്യോഗസ്ഥർ ചേർന്ന് ഗൂഡാലോചന നടത്തിയെന്ന സിബിഐ കേസിൽ നാലാം പ്രതിയാണ് സിബിമാത്യൂസ്.

Related Topics

Share this story