Times Kerala

‘റോഡിൽ തക്കാളി പ്രളയം’; താനെ എക്‌സ്പ്രസ് വേയില്‍ ഗതാഗതം സ്തംഭിച്ചു

 
‘റോഡിൽ തക്കാളി പ്രളയം’; താനെ എക്‌സ്പ്രസ് വേയില്‍ ഗതാഗതം സ്തംഭിച്ചു

താനെ: മഹാരാഷ്ട്രയില്‍ തക്കാളി കയറ്റി വന്ന ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. ഈസ്റ്റേണ്‍ എക്‌സപ്രസ് വേയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. സംഭവത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും, അതിവേഗപാതയില്‍ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം മണിക്കൂറുകളോളം സ്തംഭിക്കുകയും ചെയ്തു. അതേസമയം, മറിഞ്ഞ ട്രക്കിനെ ഉയര്‍ത്താനുള്ള അധികൃതരുടെ ശ്രമത്തിനിടെ വാഹനത്തിലുണ്ടായിരുന്ന തക്കാളിപ്പെട്ടികളും തക്കാളിയും മൊത്തമായി റോഡിലേക്ക് ചിതറി വീണു. തുടർന്ന് പോലീസും രക്ഷാദൗത്യസേനയും സംയുക്തമായി തക്കാളി നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി.

Related Topics

Share this story