Times Kerala

സ്വർണ്ണക്കടത്ത് ക്വട്ടേഷനിൽ ഉൾപെട്ട മുഹമ്മദ് ഷാഫിയുടെ പരോൾ ഉടൻ  റദ്ദ് ചെയ്യണം ;വിഡി സതീശൻ

 
സ്വർണ്ണക്കടത്ത് ക്വട്ടേഷനിൽ ഉൾപെട്ട  മുഹമ്മദ് ഷാഫിയുടെ പരോൾ ഉടൻ  റദ്ദ് ചെയ്യണം ;വിഡി സതീശൻ

കണ്ണൂർ: സ്വർണ്ണക്കടത്ത് ക്വട്ടേഷനിൽ ഉൾപെട്ട മുഹമ്മദ് ഷാഫിയുടെ പരോൾ ഉടൻ  റദ്ദ് ചെയ്യണമെന്ന് വിഡി സതീശൻ. രഹസ്യങ്ങൾ വെളിപ്പെടുത്തുമെന്ന് പാർട്ടി നേതാക്കളെ ബ്ലാക്ക് മെയിൽ ചെയ്താണ് ടി പി വധക്കേസ് പ്രതികൾ ജയിലിനകത്തും പുറത്തും വിലസുന്നതെന്നും അദ്ദേഹം ആരോപിച്ചു .ഇത്   മുഖ്യമന്ത്രിക്ക് അപമാനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

കൊലയാളികളെയും ക്രിമിനലുകളെയും ഭയന്നാണ് സർക്കാർ ഇരിക്കുന്നതെന്ന്  വി ഡി സതീശൻ ആരോപിച്ചു  . അവരെ ചോദ്യം ചെയ്യാനോ നിയന്ത്രിക്കാനോ നിലനിർത്താനോ സർക്കാരിനോ പാർട്ടി നേതൃത്വത്തിനോ കഴിയുന്നില്ലെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story