Times Kerala

ശ്രീലങ്കയ്‌ക്കെതിരെ പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യൻ സംഘം ആദ്യ പരിശീലനം ആരംഭിച്ചു

 
ശ്രീലങ്കയ്‌ക്കെതിരെ പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യൻ സംഘം ആദ്യ പരിശീലനം ആരംഭിച്ചു

ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി-ട്വന്റികളും ഉൾപ്പെടുന്ന പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ ആദ്യ പരിശീലനം കൊളംബോയിൽ ആരംഭിച്ചു. മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിന് കീഴിൽ പരിശീലിക്കുന്ന ഇന്ത്യൻ താരങ്ങളുടെ ചിത്രം പങ്കുവെച്ചാണ് ഇന്ത്യൻ സംഘം പരിശീലനം ആരംഭിച്ച വിവരം ബിസിസിഐ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

സീനിയർ താരങ്ങൾ ഇംഗ്ലണ്ട് പര്യടനത്തിന് പോയതിനാൽ ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യൻ ടീമിൽ ഒരുപിടി യുവതാരങ്ങളാണ് ശ്രീലങ്കയ്‌ക്കെതിരെ മത്സരിക്കുക. ധവാനൊപ്പം ഭുവനേശ്വർ കുമാർ, ഹർദിക് പാണ്ഡ്യ എന്നിവർ മാത്രമാണ് ടീമിലെ കൂടുതൽ പരിചയസമ്പന്നരായ താരങ്ങൾ. മലയാളി താരങ്ങളായ സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ തുടങ്ങിയ മലയാളി താരങ്ങളും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ലങ്കൻ ടീമിന്റെ കോച്ചിനും ചില താരങ്ങൾക്കും കോവിഡ് ബാധിച്ചതിനാൽ ജൂലൈ 13 ന് ആരംഭിക്കേണ്ടിയിരുന്ന മത്സരം ജൂലൈ 18 നാണ് ആരംഭിക്കുക. ഏകദിന മത്സരങ്ങൾ 18, 20, 23 തിയ്യതികളിലും, ടി- 20 മത്സരങ്ങൾ 25, 27, 29 തിയതികളിലുമായാണ് നടക്കുക.

Related Topics

Share this story