Times Kerala

ഋഷഭ് പന്തിന് കൊവിഡ്; ഇന്ത്യൻ ടീമിന് തിരിച്ചടി

 
ഋഷഭ് പന്തിന് കൊവിഡ്; ഇന്ത്യൻ ടീമിന് തിരിച്ചടി

ലണ്ടൻ: ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിൽ തുടരുന്ന ഇന്ത്യൻ ടീമിന് തിരിച്ചടിയായി വിക്കറ്റ് കീപ്പർ- ബാറ്റ്സ്മാൻ ഋഷഭ് പന്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. എട്ടു ദിവസം മുൻപാണു പന്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേത്തുടർന്നു പന്തിനെ ലണ്ടനിലെ സുഹൃത്തിന്‍റെ വീട്ടിൽ നിരീക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഡർഹമിലെ പരിശീലന മത്സരത്തിനുള്ള ടീമിൽ നിന്ന് പന്തിനെ ഒഴിവാക്കിയിട്ടുമുണ്ട്. ലക്ഷണങ്ങളില്ലാത്ത കൊവിഡാണു പന്തിനെന്ന് ടീമിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. യുകെയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുകയാണെന്നും ജാഗ്രത വേണമെന്നും ചൂണ്ടിക്കാട്ടി ബിസിസിഐ സെക്രട്ടറി ജയ് ഷാ ടീമിന് ഇമെയ്‌ൽ അയച്ചതിനു പിന്നാലെയാണ് ടീമിലെ പ്രമുഖ താരത്തിനു തന്നെ രോഗം സ്ഥിരീകരിച്ചത്. പന്ത് ഇപ്പോൾ ടീമിനൊപ്പമില്ലെന്നും മറ്റാർക്കും വൈറസ് ബാധിച്ചിട്ടില്ലെന്നും ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല.

Related Topics

Share this story