Times Kerala

തൈരും ചെറുപയര്‍ പൊടിയും സൗന്ദര്യ സംരക്ഷണത്തിന് ബെസ്റ്റ്

 
തൈരും ചെറുപയര്‍ പൊടിയും സൗന്ദര്യ സംരക്ഷണത്തിന് ബെസ്റ്റ്

സൗന്ദര്യം എന്നു പറയുന്നത് കാണുന്നവരുടെ കണ്ണിലാണെന്നു പറയും. പക്ഷേ കാണുന്നവര്‍ക്കു കണ്ണില്‍ പെടണമെങ്കിലും സൗന്ദര്യം വേണം. സൗന്ദര്യത്തിനു പ്രകൃതി ദത്ത വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. യാതൊരു ദോഷവും വരുത്താത്ത പ്രകൃതി ദത്ത വഴികള്‍ പലതുമുണ്ട്. പണ്ടു കാലം മുതല്‍ നമ്മുടെ മുതുമുത്തശ്ശിമാര്‍ വരെ പരിക്ഷിച്ചു പോരുന്ന വഴികള്‍. ഇത്തരം സൗന്ദര്യ സംരക്ഷണ വഴികളില്‍ പെട്ട ഒന്നാണ് ചെറുപയറും തൈരും. പണ്ടു കാലത്ത് കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഉപയോഗിച്ചിരുന്ന സൗന്ദര്യ സംരക്ഷണ വഴിയാണിത്.

സോപ്പിനു പകരം ഉപയോഗിച്ചിരുന്ന ഒന്ന്. തൈരും സൗന്ദര്യത്തിന് ഏറെ നല്ലതാണ്. ചര്‍മത്തിന് ഈര്‍പ്പം നല്‍കാനും നിറം നല്‍കാനുമെല്ലാം ഏറെ ഗുണകരമാണിത്. തൈരും ചെറുപയര്‍ പൊടിയും കലര്‍ത്തി നിങ്ങള്‍ അല്‍പനാള്‍ മുഖത്തു തേച്ചു നോക്കൂ, പല സൗന്ദര്യ ഗുണങ്ങളും ലഭിയ്ക്കുന്ന കൂട്ടാണിത്. മുഖത്തെ മൃതകോശങ്ങള്‍ അകറ്റി മുഖത്തിനു നിറം നല്‍കാനുള്ള എളുപ്പ വഴിയാണിത്. നല്ലൊരു സ്‌ക്രബറിന്റെ ഗുണം നല്‍കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ഇത് മുഖത്തെ മൃതകോശങ്ങള്‍ നീക്കാന്‍ സഹായിക്കും. തൈരും ചര്‍മ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി ചര്‍മ കോശങ്ങള്‍ക്കു തിളക്കം നല്‍കുന്ന ഒന്നു തന്നെയാണ്. തൈരും ചെറുപയറും ചേര്‍ന്നാല്‍ മുഖത്തിന് തിളക്കവും മൃദുത്വവുമെല്ലാം വരും.

വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ചെറുപയറും തൈരും. തൈര് ചര്‍മ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി ചര്‍മത്തിന് ഈര്‍പ്പം നല്‍കാന്‍ ഏറെ നല്ലതാണ്. ഇത് ചര്‍മത്തിന്റെ വരണ്ട സ്വാഭാവം നീക്കം. ചെറുപയര്‍ മൃതകോശങ്ങളെ അകറ്റുന്നതു കൊണ്ടു തന്നെ മുഖത്തെ വരണ്ട സ്വഭാവം അകറ്റും. ഇവ രണ്ടും ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കുകയും ചെയ്യും. പാലില്‍ ചെറുപയര്‍ പൊടി കലര്‍ത്തി തേയ്ക്കുന്നതും നല്ലതു തന്നെയാണ്. മുഖത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് തൈരും ചെറുപയര്‍ പൊടിയും കലര്‍ത്തിയ മിശ്രിതം. ഇതിനു നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ട് നല്‍കാനാകും. ഇതാണ് മുഖത്തിനു നിറം നല്‍കുന്നത്. മുഖത്തിന് നല്ലൊരു ഫെയര്‍നസ് പായ്ക്കാണ് തൈരും ചെറുപയര്‍ പൊടിയുമെന്നു പറയാം. ഇതില്‍ ഒരു നുള്ളു മഞ്ഞള്‍ കൂടി ഇടുന്നത് ഗുണം നല്‍കും

Related Topics

Share this story