Times Kerala

മത്സ്യകൃഷിക്കായി അപേക്ഷ ക്ഷണിച്ചു

 
മത്സ്യകൃഷിക്കായി അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട: പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതിയുടെ കീഴില്‍ റീസര്‍ക്കുലേറ്ററി അക്വാ കള്‍ച്ചര്‍ സിസ്റ്റം (ആര്‍.എ.എസ്.)മത്സ്യകൃഷിക്കായുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ജല ആവശ്യകത കുറഞ്ഞ നൂതനമായ കൃഷി രീതിയാണ്. മത്സ്യത്തോടൊപ്പം പച്ചക്കറിയും വളര്‍ത്താന്‍ സാധിക്കും. നൈല്‍ തിലാപ്പിയയാണ് നിക്ഷേപിക്കുന്നത്. 100 ക്യുബിക് മീറ്റര്‍ ഏരിയായുള്ള ആര്‍.എ.എസിന്റെ മൊത്തം ചെലവ് 7.5 ലക്ഷം രൂപയാണ്. 40 ശതമാനം സബ്സിഡി ലഭിക്കും.

ആറു മാസം കൊണ്ടാണ് വിളവെടുപ്പ്. താല്‍പര്യമുള്ള അപേക്ഷകര്‍ പേര്, വിലാസം തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബാങ്ക് പാസ്ബുക്ക് കോപ്പി, ആധാര്‍, വസ്തുകരം അടച്ച രസീതിന്റെ കോപ്പി എന്നിവ ഉള്ളടക്കം ചെയ്ത് പന്നിവേലിച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഫിഷറീസ് ഓഫീസുമായി ബന്ധപ്പെട്ട് ഈ മാസം 26 നകം അപേക്ഷ സമര്‍പ്പിക്കണം. എസ്.സി /എസ്.ടി വനിതകള്‍ക്ക് മുന്‍ഗണന. ഫോണ്‍: 0468-2967720, 9446771720, 9605663222.

Related Topics

Share this story