Times Kerala

കോംപാക്റ്റ് മോഡേൺ അടുക്കളകൾക്കായി ഡിസൈൻ ചെയ്ത 3-ഡോർ കൺവേർട്ടബിൾ ഫ്രഞ്ച് ഡോർ റെഫ്രിജറേറ്ററുകൾ സാംസങ് അവതരിപ്പിച്ചു

 
കോംപാക്റ്റ് മോഡേൺ അടുക്കളകൾക്കായി ഡിസൈൻ ചെയ്ത 3-ഡോർ കൺവേർട്ടബിൾ ഫ്രഞ്ച് ഡോർ റെഫ്രിജറേറ്ററുകൾ സാംസങ് അവതരിപ്പിച്ചു

ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള കൺസ്യൂമർ ഇലക്ട്രോണിക്സ്, റെഫ്രിജറേറ്റർ ബ്രാൻഡായ സാംസങ് ഇന്ന് 3 ഡോർ കൺവേർട്ടബിൾ ഫ്രഞ്ച് ഡോർ റെഫ്രിജറേറ്ററുകളുടെ പുതിയ റേഞ്ച് അവതരിപ്പിച്ചു. കോംപാക്റ്റ് മോഡേൺ അടുക്കളകൾക്കായി ശ്രദ്ധാപൂർവ്വം ഡിസൈൻ ചെയ്തിരിക്കുന്നവയാണിത്. ഇതിലൂടെ സാംസങ് അവരുടെ സൈഡ് ബൈ സൈഡ് പോർട്ട്ഫോളിയോ വികസിപ്പിക്കുകയും ഇന്ത്യയിലെ ഉപഭോക്താക്കളുടെ ലാർജ് കപ്പാസിറ്റി റെഫ്രിജറേറ്ററുകൾക്കുള്ള ഡിമാൻഡ് നിറവേറ്റുകയും ചെയ്യുന്നു.

580 ലിറ്റർ ഫ്രഞ്ച് ഡോർ റഫ്രിജറേറ്റർ  89,990 രൂപ മുതൽ ആരംഭിക്കുന്ന വിലക്ക് ലഭ്യമാകും, അതേസമയം 579 ലിറ്റർ ഫ്രഞ്ച് ഡോർ റെഫ്രിജറേറ്ററുകളുടെ വില ആരംഭിക്കുന്നത് 95,990 രൂപ മുതലാണ്. ഫ്രഞ്ച് ഡോർ റെഫ്രിജറേറ്ററുകൾ വാങ്ങുന്നവർക്ക് പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 10% വരെ ക്യാഷ്ബാക്ക് ലഭിക്കും, കൂടാതെ 2,499 രൂപ വരെ കുറഞ്ഞ ചെലവില്ലാത്ത, ഈസി ഇഎംഐകളും പ്രയോജനപ്പെടുത്താം.

ഫ്രഞ്ച് ഡോർ റെഫ്രിജറേറ്ററുകളിലെ കൺവേർട്ടിബിൾ ഓപ്ഷൻ ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യത്തിന് അനുസരിച്ച് സ്റ്റോറേജ് സ്പേസ് മാനേജ് ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുകയും, ഒറ്റ ബട്ടൺ ക്ലിക്കിലൂടെ ഫ്രീസർ ഫ്രിഡ്ജാക്കി മാറ്റുകയും ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുന്നു. മനോഹരവും കോംപാക്റ്റും ഫ്ളാറ്റുമായ എക്സ്റ്റീരിയർ ഡിസൈനിൽ, ഡോർ തുറക്കാതെ തന്നെ തണുത്ത വെള്ളം എടുക്കാനായി, മിനിമലിസ്റ്റിക്ക് വാട്ടർ ഡിസ്പെൻസർ ഉൾപ്പെടുത്തിയിരിക്കുന്നു.

സ്റ്റൈലിഷ് ഫ്രെഞ്ച് ഡോർ റെഫ്രിജറേറ്ററുകൾ സ്റ്റെയിൻലെസ് സ്റ്റീൽ, ബ്ലാക്ക് മാറ്റ് ഫിനീഷിലാണ് വരുന്നത്. വാട്ടർ ഡിസ്പെൻസറുള്ള 579 ലിറ്റർ, വാട്ടർ ഡിസ്പെൻസർ ഇല്ലാത്ത 580 ലിറ്റർ എന്നിങ്ങനെയാണ് നിലവിലുള്ള രണ്ട് മോഡലുകൾ. ഇവ എല്ലാ പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക്സ് സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും സാംസങിന്‍റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറായ സാംസങ് ഷോപ്പിലും 2021 ജൂലൈ 14 മുതൽ ലഭ്യമാകും.

ഫ്രഞ്ച് ഡോർ റെഫ്രിജറേറ്ററുകളിൽ ട്വിൻ കൂളിഗ് പ്ലസ് ടെക്നോജിയുണ്ട്. ഫ്രിഡ്ജും ഫ്രീസറും വെവ്വേറെ തണുപ്പിക്കുന്ന സാങ്കേതികവിദ്യയാണിത്. ഇത് ഫ്രിഡ്ജിനുള്ളിൽ മണം പരക്കാതിരിക്കാനും ഭക്ഷ്യവസ്തുക്കളുടെ യഥാർത്ഥ രുചിയും മണവും നഷ്ടപ്പെടാതെയും സൂക്ഷിക്കുന്നു. വളരെ എളുപ്പത്തിൽ ഓണാക്കാവുന്ന പവർ കൂൾ, ഫ്രീസ് ഫീച്ചർ ഐസോ തണുത്ത വെള്ളമോ മറ്റോ ലഭിക്കാനായി കാത്തിരിക്കേണ്ട സമയം നന്നേ കുറയ്ക്കുന്നു.

കൂടുതൽ പഴങ്ങളും പച്ചക്കറികളുമൊക്കെ സംഭരിച്ച് വെയ്ക്കാനുള്ള സൌകര്യത്തിനായി ഇതിൽ ലാർജ് ക്രിസ്പറുകൾ ഉണ്ട്. ഇതിൽ ഓരോന്നിനും 21.7 ലിറ്റർ കപ്പാസിറ്റിയുണ്ട്. അതോടൊപ്പം 2 L ബോട്ടിലുകൾ വയ്ക്കാനുള്ള ഇടവുമുണ്ട് ഇതിൽ. രണ്ട് ഷെൽവുകളും എടുത്തു മാറ്റാവുന്ന ഐസ് മേക്കറുമുള്ള കൺവീനിയന്‍റ് ഫ്രീസർ സ്റ്റോറേജ് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നതിനൊപ്പം കൂടുതൽ സ്പേസും നൽകുന്നു. ഈ പുതിയ റെഫ്രിജറേറ്ററുകൾക്ക് കംപ്രസറിനും ഡിജിറ്റൽ ഇൻവേർട്ടർ ടെക്നോളജിക്കും 10 വർഷത്തെ വാറണ്ടിയുണ്ട്. 50% വരെ ഊർജ്ജ സംരക്ഷണം നൽകാൻ ശേഷിയുള്ളവയാണിത്.

“തങ്ങളുടെ ആധുനിക അടുക്കളയ്ക്ക് ചേർന്ന റെഫ്രിജറേറ്ററുകളാണ് ഇന്ത്യൻ ഉപഭോക്താക്കൾക്ക് വേണ്ടത്. ഭംഗിക്കൊപ്പം കൂടുതൽ സ്റ്റോറേജ് സ്പേസും ഊർജ്ജ കാര്യക്ഷമതയും അവർ ആഗ്രഹിക്കുന്നുണ്ട്. പുതിയ ഫ്രഞ്ച് ഡോർ റെഫ്രിജറേറ്ററുകളിലെ കൺവേർട്ടബിൾ ഓപ്ഷനിലൂടെ ആളുകൾക്ക് അവരുടെ ആവശ്യത്തിന് അനുസരിച്ച് സ്റ്റോറേജ് സ്പേസ് മാനേജ് ചെയ്യാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു. നിലവിലെ സാഹചര്യത്തിന് ഉതകുന്ന തരത്തിൽ ഉപഭോക്തൃ ആവശ്യകതകൾ മാറി വരുമ്പോൾ, സാംസങിൽ ഞങ്ങൾ ഇന്നൊവേഷനുകളിലൂടെ ഉപഭോക്തൃ ജീവിതം കൂടുതൽ എളുപ്പമാക്കാൻ പ്രതിബദ്ധതയുള്ളവരായി തുടരുന്നു. ഫ്രഞ്ച് ഡോർ റെഫ്രിജറേറ്ററുകൾ സൈഡ് ബൈ സൈഡ് വിഭാഗത്തിലെ ഞങ്ങളുടെ വിപണി മേധാവിത്വം കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്” – സാംസങ് ഇന്ത്യ, കൺസ്യൂമർ ഇലക്ട്രോണിക്സ് ബിസിനസ്സ്, സീനിയർ വൈസ് പ്രസിഡന്‍റ്, രാജു പുല്ലൻ പറഞ്ഞു.

ഈ ഉൽപ്പന്നങ്ങളുടെ മുഴുവൻ റേഞ്ചും സാംസങ് ഡോട്ട് കോം, ഞങ്ങളുടെ പാർട്ണർമാരുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ, പ്രധാന റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ലഭ്യമാകുംപുല്ലർ പറഞ്ഞു.

 വില, ഓഫറുകൾ , ലഭ്യത

580 ലിറ്റർ ഫ്രഞ്ച് ഡോർ റഫ്രിജറേറ്റർ  89,990 രൂപ മുതൽ ആരംഭിക്കുന്ന വിലക്ക് ലഭ്യമാകും, അതേസമയം 579 ലിറ്റർ ഫ്രഞ്ച് ഡോർ റെഫ്രിജറേറ്ററുകളുടെ വില ആരംഭിക്കുന്നത് 95,990 രൂപ മുതലാണ്.

ഫ്രഞ്ച് ഡോർ റെഫ്രിജറേറ്ററുകൾ Samsung.com, ഇന്ത്യയിലുടനീളമുള്ള  റീട്ടെയിൽ പങ്കാളികളുടെ ഫിസിക്കൽ സ്റ്റോറുകളിലും ഓൺലൈനിലും 2021, ജൂലൈ  14 മുതൽ ലഭ്യമാകും.

ഫ്രഞ്ച് ഡോർ റെഫ്രിജറേറ്ററുകൾ വാങ്ങുന്നവർക്ക് പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 10% വരെ ക്യാഷ്ബാക്ക് ലഭിക്കും, കൂടാതെ 2,499 രൂപ വരെ കുറഞ്ഞ ചെലവില്ലാത്ത, ഈസി ഇഎംഐകളും പ്രയോജനപ്പെടുത്താം.

ഈ പുതിയ റെഫ്രിജറേറ്ററുകൾക്ക് കംപ്രസറിനും ഡിജിറ്റൽ ഇൻവേർട്ടർ ടെക്നോളജിക്കും 10 വർഷത്തെ വാറണ്ടിയുണ്ട്. 50% വരെ ഊർജ്ജ സംരക്ഷണം നൽകാൻ ശേഷിയുള്ളവയാണിത്.

സ്ലിം ഫിറ്റ് കൺവേർട്ടബിൾ 3-ഡോർ ഫ്രഞ്ച് ഡോർ മോഡൽ റെഫ്രിജറേറ്ററുകളുടെ സവിശേഷതകൾ

 കൺവേർട്ടബിൾ – ഫ്രീസർ ഫ്രിഡ്ജാക്കി മാറ്റാം
ഒറ്റ ടച്ചിലൂടെ, നിങ്ങൾക്ക് കൂടുതൽ സംഭരണ ശേഷി നൽകുന്ന ഫ്രിഡ്ജിലേക്ക് ഫ്രീസറിനെ കൺവേർട്ട് ചെയ്യാം.  നിങ്ങൾക്ക് ഇനി ഭക്ഷണം പാഴാക്കുന്നതിനോടും സംഭരണ ദുരിതങ്ങളോടും  വിടപറയാം.

ട്വിൻ കൂളിംഗ്™ പ്ലസ്:
സാംസങിന്‍റെ ട്വിൻ കൂളിംഗ്™ പ്ലസ് ടെക്നോളജി പ്രവർത്തിക്കുന്നത് ഫ്രിഡ്ജിനും ഫ്രീസറിനും വെവ്വേറെ ഇവാപ്പൊറേറ്ററുകളോടെയാണ്. ഇത് താപനിലാ ഫ്ളക്ച്ചുവേഷൻ കുറയ്ക്കുകയും, ഫ്രിസറിൽ നിന്ന് ഫ്രിഡ്ജിലേക്ക് ഇറങ്ങിയേക്കാവുന്ന മോയിസ്ച്ചർ തടഞ്ഞ് ഒപ്റ്റിമൽ ഹ്യുമിഡിറ്റിയും താപനിലയും നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. 70% വരെയുള്ള കൂടിയ ഹ്യുമിഡിറ്റി കൂടുതൽ സമയത്തേക്ക് ഭക്ഷണത്തെ സൂക്ഷിക്കുന്നു. ട്വിൻ കൂളിംഗ് പ്ലസ് ടെക്നോളജി രണ്ട് കംപാർട്ട്മെന്‍റുകൾക്ക് ഇടയിലെ വായു സഞ്ചാരം തടഞ്ഞ് മണം ഇടകലരുന്നത് സാധ്യമല്ലാതാക്കുന്നു.

പവർ കൂളിംഗും ഫ്രീസിംഗും:
ഫ്രിഡ്ജിനും ഫ്രീസറിനും അകത്താണ് പവർ കൂളിംഗ് ഓപ്ഷൻ. പവർ കൂൾ, ഫ്രീസ് സാങ്കേതികവിദ്യ ഡ്രിങ്ക്സ് തണുപ്പിക്കുകയോ വേഗത്തിൽ ഐസ് ഉണ്ടാക്കുകയോ ചെയ്യാൻ സഹായിക്കുന്നു, ഇതിനായി അധികനേരം കാത്തിരിക്കേണ്ടതില്ല. അതാത്  ബട്ടണുകൾ 3 സെക്കൻഡ് അമർത്തിപ്പിടിച്ച് ഇൻസ്റ്റന്‍റ് ഐസും തണുത്ത പാനീയങ്ങളും നേടാം.

മിനിമൽ വാട്ടർ ഡിസ്പെൻസർ:

4 ലിറ്റർ കപ്പാസിറ്റിയുള്ള ഇൻ-ബിൽറ്റ് വാട്ടർ ടാങ്ക് കപ്പാസിറ്റിയോടെയാണ് വാട്ടർ ഡിസ്പെൻസർ വരുന്നത്. വെള്ളം എടുക്കാനായി റെഫ്രിജറേറ്ററിന്‍റെ ഡോർ തുറക്കേണ്ട എന്നതിനാൽ ഉള്ളിലെ തണുപ്പ് നിലനിർത്തി കൂടുതൽ ഊർജ്ജം ലാഭിക്കാൻ സഹായിക്കുന്നു.

 വലിയ ക്രിസ്പറും ഡോർ ബിന്നുകളും:
വലിയ ക്രിസ്പറും ഡോർ ബിന്നുകളും ഉള്ളതിനാൽ പഴങ്ങളും പച്ചക്കറികളും വേർതിരിച്ച് സംഭരിക്കാനുള്ള സ്റ്റോറേജ് സ്പേസ് റെഫ്രിജറേറ്ററിൽ ലഭിക്കുന്നു. ഓരോ ബോക്സിനും 21.7 ലിറ്റർ കപ്പാസിറ്റിയുണ്ട്.

സ്മഡ്ജില്ലാത്ത ഫിനീഷ്:
പാടുകളും വിരലടയാളങ്ങളും ഇല്ലാതിരിക്കാൻ നിങ്ങൾ ഇനി എല്ലാ ദിവസവും നിങ്ങളുടെ റെഫ്രിജറേറ്റർ വൃത്തിയാക്കേണ്ടതില്ല. ഇതിൽ ഫിംഗർപ്രിന്റ്-റെസിസ്റ്റന്റ് ഫിനീഷ് ഉള്ളതിനാൽ ഇത്   വാതിലുകളിൽ പാടുകൾ വരാതെ വൃത്തിയായി സൂക്ഷിക്കുന്നു

ഡിജിറ്റൽ ഇൻവെർട്ടർ ടെക്നോളജി

സാംസങ് ഡിജിറ്റൽ ഇൻവേർട്ടർ കംപ്രസർ കൂടുതൽ കാലം നീണ്ടുനിൽക്കുകയും 50% വരെ ഊർജ്ജം ലാഭിക്കുകയും ചെയ്യുന്നു.   സ്റ്റാർട്ടും സ്റ്റോപ്പും മാത്രമുള്ള പരമ്പരാഗത കംപ്രസറുകളിൽ നിന്ന് വ്യത്യസ്തമായി, സാംസങ് ഡിജിറ്റൽ ഇൻവെർട്ടർ കംപ്രസർ ഏഴ് ലെവലുകൾ വരെയുള്ള കൂളിംഗ് ഡിമാൻഡിനോട് പ്രതികരിച്ച് അതിന്റെ വേഗത സ്വയമേവ ക്രമീകരിക്കുകയും തേയ്മാനം കുറയ്ക്കുകയും ചെയ്യുന്നു. ഉയർന്ന ഗുണനിലവാരമുള്ള ഘടകങ്ങളുള്ള, 21 വർഷ ലൈഫ് സ്പാൻ ഡ്യൂറബിളിറ്റിക്കായി സർട്ടിഫൈ ചെയ്ത ഇൻവേർട്ടർ ടെക്നോളജിക്ക് 10 വർഷ വാറണ്ടിയുമുണ്ട്.

Related Topics

Share this story