Times Kerala

കണ്ണൂര്‍ ജില്ലയില്‍ 17 വരെ യെല്ലോ അലര്‍ട്ട്

 
കണ്ണൂര്‍ ജില്ലയില്‍ 17 വരെ യെല്ലോ അലര്‍ട്ട്

കണ്ണൂര്‍: കനത്ത മഴയെ തുടർന്ന് ജില്ലയില്‍ ജൂലൈ 17 വരെ യെല്ലോ അലര്‍ട്ട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അപകട സാധ്യതയുള്ള മലയോര മേഖലകളില്‍ ഉള്ളവരെ ഉടനെ തന്നെ മുന്‍കരുതലിന്റെ ഭാഗമായി ക്യാമ്ബുകളിലേക്ക് മാറ്റാനും കൂടാതെ രാത്രി സമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലിനായി പകല്‍ സമയം തന്നെ നിര്‍ബന്ധപൂര്‍വ്വം ആളുകളെ മാറ്റി താമസിപ്പിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

Related Topics

Share this story