Times Kerala

35 വര്‍ഷത്തിനിടെ പീഡിപ്പിച്ചത് 6000 സ്​ത്രീകളെ ; ഗൈനക്കോളജിസ്റ്റിന് ​ 7.3 കോടി ഡോളര്‍ പിഴവിധിച്ച് കോടതി

 
35 വര്‍ഷത്തിനിടെ പീഡിപ്പിച്ചത് 6000 സ്​ത്രീകളെ ; ഗൈനക്കോളജിസ്റ്റിന് ​ 7.3 കോടി ഡോളര്‍ പിഴവിധിച്ച് കോടതി

ന്യൂയോര്‍ക്ക്​: നിരവധി സ്​ത്രീക​ളെ ലൈംഗികമായി പീഡിപ്പിച്ച കാലിഫോര്‍ണിയ സര്‍വകലാശാലയിലെ മുന്‍ ഗൈനക്കോളജിസ്റ്റിന് കോടികളുടെ ​ പിഴ . 7.3 കോടി ഡോളറാണ്​ പിഴ ശിക്ഷ വിധിച്ചിരിക്കുന്നത് .ലോസ് ​ ആഞ്ചല്‍സ്​, കാലിഫോര്‍ണിയ സര്‍വകലാശാലയിലെ മുന്‍ ഗൈനക്കോളജിസ്റ്റ്​ ജെയിംസ്​ ഹീപ്​സിനെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്. 35 വര്‍ഷത്തിനിടെ ആറായിരത്തോളം സ്ത്രീകളെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത് . കേസില്‍ തിങ്കളാഴ്​ച കോടതി അന്തിമ വിധി പ്രഖ്യാപിക്കുകയായിരുന്നു. നിരവധി സ്​ത്രീകളാണ് പ്രതിയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത് . പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന യു.സി.എല്‍.എയിലെ ​ ഉദ്യോഗസ്​ഥ ജീവിതത്തിനിടെ പ്രതിയായ ജെയിംസ് രോഗികളെയാണ് പീഡനത്തിന് വിധേയമാക്കിയത് .​ ഹീപ്സിനെതിരെ 100 ലധികം രോഗികള്‍ ആരോപണം ഉന്നയിക്കുകയും നിയമനടപടിയുമായി മുന്നോട്ടുപോകുകയും ചെയ്​തിരുന്നു. 64 കാരനായ ഹീപ്​സ്​ നിലവില്‍ 21 ക്രിമിനല്‍ കേസുകളാണ്​ നേരിടുന്നത്​.

Related Topics

Share this story