Times Kerala

42 കാരനായ യുവാവ് ഉറങ്ങുന്നത് ഒരു വർഷത്തിൽ മുന്നൂറോളം ദിവസം.!!

 
42 കാരനായ യുവാവ് ഉറങ്ങുന്നത് ഒരു വർഷത്തിൽ മുന്നൂറോളം ദിവസം.!!

ജയ്പൂർ: 42 കാരനായ യുവാവ് ഉറങ്ങുന്നത് ഒരു വർഷത്തിൽ മുന്നൂറോളം ദിവസം എന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ രാജസ്ഥാനിൽ നിന്നും പുറത്ത് വരുന്നത്. നാഗൗറിലെ ഭഡ്വ ഗ്രാമത്തിൽ താമസിക്കുന്ന പുർഖാറാംഎന്ന യുവാവാണ് ‘ആക്സിസ് ഹൈപ്പർ സോമ്നിയ’ എന്ന അസുഖം പിടിപെട്ടത്തോടെയാണ് ഈ അവസ്ഥയിൽ എത്തിയത് .പുർഖാറാം ഉറങ്ങിയാൽ എഴുന്നേൽക്കുക 25 ദിവസങ്ങൾ കഴിഞ്ഞാണ്. 23 വർഷം മുൻപാണ് ഇദ്ദേഹത്തിന് അപൂർവ അസുഖം സ്ഥിരീകരിച്ചത്.അസുഖം സ്ഥിരീകരിച്ച ഉടനെ പുർഖറാമിന്റെ കുടുംബാംഗങ്ങൾ ഡോക്ടർമാരെ സമീപിച്ചിരുന്നു. തുടക്കത്തിൽ ദിവസേന 15 മണിക്കൂർ എന്ന തോതിലായിരുന്നു അദ്ദേഹം ഉറങ്ങിയിരുന്നത്. ക്രമേണ ഉറക്കത്തിന്റെ ദൈർഘ്യം കൂടി വരികയും പിന്നീട് അത് ദിവസങ്ങൾ എന്ന നിലയിലേക്ക് ഉയരുകയും ചെയ്തു. രോഗ ലക്ഷണങ്ങൾ ഇപ്പോൾ വർധിച്ചു വരികയും 20 മുതൽ 25 ദിവസം വരെ ഉറങ്ങുന്ന സ്ഥിതിയിലെത്തുകയും ചെയ്തു.കുടുംബാംഗങ്ങൾ പുർഖറാം ഉറങ്ങുമ്പോൾ അദ്ദേഹത്തിന് ഭക്ഷണം നൽകുകയും കുളിപ്പിക്കുകയും ചെയ്യുന്നു. ജോലിക്കിടെയും അദ്ദേഹം പലപ്പോഴും ഉറങ്ങിപ്പോകാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു.

Related Topics

Share this story