Times Kerala

ടി 20 ക്രിക്കറ്റ് ചരിത്രത്തിൽ 14000 റൺസ് സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോർഡ് ക്രിസ് ഗെയ്ലിന്

 
ടി 20 ക്രിക്കറ്റ് ചരിത്രത്തിൽ 14000 റൺസ് സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോർഡ് ക്രിസ് ഗെയ്ലിന്

വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട താരമാണ് വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ. തന്റെ പേരിൽ പുതിയൊരു റെക്കോർഡ് കൂടെ താരമിപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ്. ടി 20 ക്രിക്കറ്റ് ചരിത്രത്തിൽ 14000 റൺസ് സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ഗെയ്ൽ സ്വന്തമാക്കിയിരിക്കുന്നത്.ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 യിലാണ് ഗെയ്ൽ ഈ നേട്ടം കൈവരിച്ചത്. ആ മത്സരത്തിൽ 38 പന്തിൽ 67 റൺസ് നേടിയ ഗെയ്ൽ ടി 20 യിൽ 14000 റൺസ് സ്വന്തമാക്കി.

ആദ്യ രണ്ടു മത്സരങ്ങളിലും 4,13 റൺസുമായി തിളങ്ങാതിരുന്ന ഗെയ്‌ലിനെ മൂന്നാം മത്സരത്തിൽ പങ്കെടുപ്പിച്ചതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ എല്ലാ വിമർശകരുടെയും വായടപ്പിക്കുന്ന വിധമായിരുന്നു മൂന്നാം മത്സരത്തിലെ താരത്തിന്റെ പ്രകടനം. ആദം സാംപയെ സിക്സറിന് പറത്തിയാണ് ഗെയ്ൽ 14000 റൺസ് എന്ന നേട്ടത്തിലെത്തിയത്. ഗെയ്‌ലിന്റെ പ്രകടനമികവിൽ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയയെ വെസ്റ്റ് ഇൻഡീസ് പരാജയപ്പെടുത്തി. ഇതോടെ അഞ്ചു ടി 20 മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ 3-0 ന് വെസ്റ്റ് ഇൻഡീസ് മുന്നിലാണ്.

Related Topics

Share this story