Times Kerala

റോജർ ഫെഡറർ ഒളിമ്പിക്സിൽ നിന്ന് പിന്മാറി; ഞെട്ടി ആരാധകർ

 
റോജർ ഫെഡറർ ഒളിമ്പിക്സിൽ നിന്ന് പിന്മാറി; ഞെട്ടി ആരാധകർ

ഇതിഹാസ ടെന്നിസ് താരം റോജർ ഫെഡറർ ടോക്യോ ഒളിമ്പിക്സിൽ നിന്ന് പിന്മാറി. കാൽമുട്ടിനു പരുക്കേറ്റതിനെ തുടന്നാണ് താരത്തിന്റെ പിന്മാറ്റം. ഫെഡറർ തന്നെയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഇക്കാര്യം അറിയിച്ചത്. ഒളിമ്പിക്സിൽ നിന്ന് പിന്മാറേണ്ടി വന്നതിൽ നിരാശനാണെന്നും പരുക്കിൽ നിന്ന് മുക്തനാവാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.മറ്റൊരു ഇതിഹാസ താരമായ റാഫേൽ നദാലും ഒളിമ്പിക്സിൽ നിന്ന് പിന്മാറിയിരുന്നു. തൻ്റെ ആരോഗ്യം പരിഗണിച്ചാണ് പിന്മാറ്റമെന്ന് നദാലും ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

Related Topics

Share this story