Times Kerala

ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത്: ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് അ​ർ​ജു​ൻ ആ​യ​ങ്കി​യെ സ​ഹാ​യി​ച്ച അ​ജ്മ​ൽ

 
ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത്: ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് അ​ർ​ജു​ൻ ആ​യ​ങ്കി​യെ സ​ഹാ​യി​ച്ച അ​ജ്മ​ൽ

കൊ​ച്ചി: ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് കേസുമായി ബന്ധപ്പെട്ട ഒരാൾ കൂടി അറസ്റ്റിലായി. കേസിലെ മുഖ്യ പ്രതി അ​ർ​ജു​ൻ ആ​യ​ങ്കി​യെ സ​ഹാ​യി​ച്ച പാ​നൂ​ർ സ്വ​ദേ​ശി അ​ജ്മ​ൽ ആണ് അറസ്റ്റിലായത്.അ​ർ​ജു​ൻ ആ​യ​ങ്കി​ക്കു സിം​കാ​ർ​ഡ് എ​ടു​ത്തു​കൊ​ടു​ത്ത​ത് അ​ജ്മ​ലാ​യി​രു​ന്നു. അ​മ്മ സ​ക്കീ​ന​യു​ടെ പേ​രി​ലാ​ണ് സിം​കാ​ർ​ഡ് എ​ടു​ത്ത​ത്. സ​ക്കീ​ന​യേ​യും ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. കൊ​ച്ചി ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ക​മ്മി​ഷ​ണ​റേ​റ്റി​ൽ ഒ​ൻ​പ​ത് മ​ണി​ക്കൂ​ർ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷ​മാ​ണ് അജ്മലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, അ​ജ്മ​ലി​നൊ​പ്പം ചോ​ദ്യം ചെ​യ്ത ടി​പി കേ​സ് പ്ര​തി മു​ഹ​മ്മ​ദ് ഷാ​ഫി​യേ​യും സു​ഹൃ​ത്ത് ആ​ഷി​ഖി​നെ​യും വി​ട്ട​യ​ച്ചു. ഷാ​ഫി​യെ ചോ​ദ്യം ചെ​യ്യാ​ൻ വീ​ണ്ടും വി​ളി​പ്പി​ക്കും എന്നാണ് റിപ്പോർട്ട്.

Related Topics

Share this story