Times Kerala

കിടപ്പറയില്‍ സെക്സ് കഴിഞ്ഞാലുടൻ നിങ്ങള്‍ എന്താണ് ചെയ്യാറുള്ളത്?

 
കിടപ്പറയില്‍ സെക്സ് കഴിഞ്ഞാലുടൻ നിങ്ങള്‍ എന്താണ് ചെയ്യാറുള്ളത്?

നിങ്ങളുടെ പങ്കാളി വായനക്കോ പഠനത്തിനോ പോകുകയോ അല്ലെങ്കില്‍ തിരിഞ്ഞുകിടന്ന് ഉറങ്ങുകയോ ചെയ്യാറുണ്ടോ? എങ്കില്‍ സെക്സ് തീര്‍ന്നയുടന്‍ മറ്റ് ചില ജോലികള്‍ ചെയ്യാനായി പങ്കാളി കാത്തിരിക്കുകയാണെന്നും അല്ലെങ്കില്‍ സെക്സിനിടയിലും പങ്കാളിയുടെ മനസില്‍ മറ്റ് ചില കാര്യങ്ങളാണുള്ളതെന്നുമാണ് സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ നിങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് സെക്സിന്‍റെ ആഹ്ലാദം നീണ്ടുനില്‍ക്കാന്‍ സഹായിക്കില്ല. എന്തെല്ലാം കാര്യങ്ങളാണ് സെക്സിലേര്‍പ്പെട്ട് കഴിഞ്ഞയുടന്‍ ചെയ്യാന്‍ പാടില്ലാത്തതെന്ന് നോക്കാം

പങ്കാളികളിലൊരാളോ അല്ലെങ്കില്‍ രണ്ടു പേരുമോ സെക്സ് കഴിഞ്ഞയുടനേ ഉറക്കത്തിലേക്ക് വീണുപോകാറുണ്ട്. സെക്സിന്‍റെ ഭംഗി തന്നെ കെടുത്തിക്കളയുന്ന ഒരു കാര്യമാണിത്. ഒരുമിച്ച് ഷവറില്‍ കുളിക്കുകയെന്നത് ഒരു നല്ല രതിപൂര്‍വ്വ കേളിയാണ്. സെക്സിനിടയില്‍ പങ്കാളികളുടെ മേല്‍ അഴുക്ക് പുരളുന്നത് സാധാരണമാണ്. അത് വൃത്തിയാക്കുന്നതിനും പ്രശ്നമില്ല. എന്നാല്‍ സെക്സ് കഴിഞ്ഞയുടന്‍ തന്നെ ബാത്ത്‍റൂമിലേക്ക് ഓടുന്നത് ഒരു ശരിയായ കാര്യമല്ല. നിങ്ങളുടെ പങ്കാളി സെക്സിന്‍റെ മൂഡിലായിരിക്കുമ്പോള്‍ ഇത്തരത്തില്‍ കഴുകാനായി പോകുന്നത് ഒഴിവാക്കേണ്ട ഒരു കാര്യമാണ്.

കാമാസക്തിയുണ്ടാക്കുന്ന തരത്തിലുള്ള ഭക്ഷണം സെക്സിന് മുമ്പായി പങ്കാളിക്കൊപ്പം കഴിക്കുന്നത് നല്ല കാര്യമാണ്. എന്നാല്‍ സെക്സിന് ശേഷം കഴിക്കാനായി അടുക്കളയിലേക്ക് പോകുന്നത് ഒഴിവാക്കേണ്ടതാണ്. കൂടാതെ സെക്സ് ആസ്വദിക്കേണ്ട സയത്ത് മൊബൈല്‍ ഫോണില്‍ മെസ്സേജോ മിസ്സ്ഡ് കോളോ കാത്തിരിക്കുന്നത് ശരിയായ കാര്യമല്ല. ചില പങ്കാളികള്‍ക്ക് മാറിക്കിടന്ന് ഉറങ്ങുന്ന ശീലമുണ്ടാകാറുണ്ട്. എന്നാല്‍ സെക്സിന് ശേഷം പതിവായി തലയിണയും വിരിപ്പുമെടുത്ത് മറ്റൊരു മുറിയിലേക്ക് ഉറങ്ങാന്‍ പോകുന്നത് ഒഴിവാക്കേണ്ട കാര്യമാണ്. സെക്സിന്‍റെ നിമിഷങ്ങള്‍ ആസ്വദിക്കുക. ഇത് സെക്സിന് ശേഷമുള്ള നിമിഷങ്ങളും ആസ്വാദ്യകരമാക്കുന്നതിന് ഉപകരിക്കും.

Related Topics

Share this story