Times Kerala

2021-22 വര്‍ഷത്തെ വിവിധ ധനസഹായ പദ്ധതികളുടെ അപേക്ഷ ക്ഷണിച്ചു

 
2021-22 വര്‍ഷത്തെ വിവിധ ധനസഹായ പദ്ധതികളുടെ അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട: സാമൂഹ്യ നീതിവകുപ്പ് പ്രൊബേഷന്‍ ആന്‍ഡ് ആഫ്റ്റര്‍കെയര്‍ പ്രോഗ്രാമുകളുടെ ഭാഗമായി നടപ്പിലാക്കി വരുന്ന വിവിധ ധന സഹായ പദ്ധതികളിലേക്ക് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ധന സഹായ പദ്ധതികളുടെ വിവരങ്ങള്‍ ചുവടെ:

1)മുന്‍കുറ്റവാളികള്‍, പ്രൊബേഷണര്‍മാര്‍, ദീര്‍ഘകാലമായിജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് 15,000രൂപ വീതം സ്വയംതൊഴില്‍ ധനസഹായമായി അനുവദിക്കുന്നു. 2) അതിക്രമത്തിനിരയായി മരിച്ചവരുടെ ആശ്രിതര്‍ക്കും ഗുരുതര പരുക്ക് പറ്റിയവര്‍ക്കും സ്വയംതൊഴില്‍ ധന സഹായമായി 20,000രൂപ വീതം അനുവദിക്കുന്ന ജീവനം പദ്ധതി. 3) അതിക്രമത്തിനിരയായി കിടപ്പിലാകുകയോ, ഗുരുതര പരുക്കേല്‍ക്കുകയോ ചെയ്തവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം.

4)രണ്ടുവര്‍ഷമോ അതിലധികമോ ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന തടവുകാരുടെ പെണ്‍മക്കളുടെ വിവാഹ ധനസഹായമായി 30,000 രൂപ വീതം അനുവദിക്കും. വിവാഹം നടന്ന് ആറു മാസത്തിനു ശേഷവും ഒരു വര്‍ഷത്തിനകവും അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്റെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0468- 2325242, 8281999036. ഇ മെയില്‍ dpoptta2014@gmail.com. അപേക്ഷാ ഫോം നേരിട്ട് ഓഫീസില്‍ നിന്നോ അല്ലെങ്കില്‍ www.sjd.kerala.gov.in എന്ന വെബ്സൈറ്റില്‍ Social defence.എന്ന ലിങ്കും ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 10.

Related Topics

Share this story