Times Kerala

നടുറോഡില്‍ കേരള പോലീസിന് സല്യൂട്ട് അടിച്ച് നായ; അടിക്കുറിപ്പ് മത്സരവുമായി പോലീസ്; പിന്നാലെ രസകരമായ കമന്റുകൾ

 
നടുറോഡില്‍ കേരള പോലീസിന് സല്യൂട്ട് അടിച്ച് നായ; അടിക്കുറിപ്പ് മത്സരവുമായി പോലീസ്; പിന്നാലെ രസകരമായ കമന്റുകൾ

നടുറോഡില്‍ പൊലീസിന് സല്യൂട്ടടിക്കുന്ന തെരുവ് നായയുടെ ചിത്രത്തിന് അടിക്കുറിപ്പ് മത്സരവുമായി കേരളാ പോലീസ്. ദീപേഷ് വിജി പകര്‍ത്തിയ ചിത്രമാണ് കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത്. രസകരമായ കമന്‍റിന് സമ്മാനവും പൊലീസ് വാഗ്ധാനം ചെയ്യുന്നുണ്ട്. ചിത്രത്തിന് താഴെ കമന്‍റുമായി ഷെഫ് സുരേഷ് പിള്ളയും എത്തി. ‘സാറേ നാടനാണ് പക്ഷേ നല്ല ട്രെയിനിങ് തന്നാല്‍ ഞാന്‍ പൊളിക്കും ആ ജര്‍മ്മനൊക്കെ മാറ്റി എന്നെയൊന്ന് ട്രൈ ചെയ്യൂ കഞ്ചാവിന്റെ മണം ഞാന്‍ പെട്ടെന്ന് പിടിച്ചെടുക്കും എന്നെ പോലീസിലെടുക്കു പ്ലീസ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്‍റ്.കച്ചവടം നടത്തി കുടുംബം പോറ്റാനൊന്നും പോകുന്നതല്ല സാറേ.ബിവറേജിനു മുന്നില്‍ ക്യൂ നില്‍ക്കാനാ.. ദയവു ചെയ്ത് ഫൈന്‍ അടിക്കരുത്, എന്ന് തുടങ്ങി നിരവധി കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

Related Topics

Share this story