സൂപ്പര്‍ ഹീറോ വെറും “റീല്‍ ഹീറോ’ ആകരുത്; നടന് വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി
Jul 13, 2021, 14:24 IST
ചെന്നൈ: ആഡംബര കാറിന് ഇറക്കുമതി നികുതി ഇളവ് ആവശ്യപ്പെട്ട് നടൻ വിജയ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി . കൂടാതെ സിനിമയിലെ സൂപ്പര്‍ ഹീറോ വെറും “റീല്‍ ഹീറോ’ ആകരുതെന്ന് കോടതി വിമര്‍ശിച്ചു.പിഴത്തുകയായി ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയില്‍ അടയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട് . ഇംഗ്ലണ്ടില്‍നിന്ന് 2012ല്‍ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് കാറിനു പ്രവേശന നികുതി ചുമത്തിയത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് ഹര്‍ജി നല്‍കിയിരുന്നത്.