Times Kerala

‘പി.ജെ ആര്‍മി’ വിമര്‍ശനത്തിൽ ക്ഷമാപണവുമായി അഡ്മിന്‍ രംഗത്ത്

 
‘പി.ജെ ആര്‍മി’ വിമര്‍ശനത്തിൽ ക്ഷമാപണവുമായി അഡ്മിന്‍ രംഗത്ത്

കണ്ണൂര്‍: സമൂഹമാധ്യമങ്ങളില്‍ പിജെ എന്നത് തന്റെ ചുരുക്കപ്പേരായി കരുതുന്ന ഗ്രൂപ്പുകള്‍ അതിന്റെ പേരില്‍ മാറ്റം വരുത്തണമെന്ന പി.ജയരാജന്റെ നിര്‍ദേശത്തിന് പിന്നാലെ പിജെ ആര്‍മി എന്ന പേജിന്റെ അഡ്മിന്‍ ക്ഷമാപണവുമായി രംഗത്ത്. ആന്തൂര്‍ വിഷയത്തില്‍ പോരാളി ഷാജി എഫ്ബി പേജില്‍ വന്ന പോസ്റ്റ് പിജെ ആര്‍മി പേജില്‍ ഷെയര്‍ ചെയ്തിരുന്നു. വൈകാതെ അത് ഡിലീറ്റ് ചെയ്‌തെങ്കിലും അത് ഷെയര്‍ ചെയ്തതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് അഡ്മിന്‍ പോസ്റ്റിട്ടു.

ഒരിക്കലും സഖാവിനെ അപമാനിക്കാനോ പാര്‍ട്ടിയെ അവഹേളിക്കാനോ ഞാന്‍ പേജ് ഉപയോഗിച്ചിട്ടില്ല അങ്ങനെ ഒരിക്കലും ചെയ്യുകയും ഇല്ല. പെരുമാറ്റാന്‍ നോക്കിയപ്പോള്‍ പറ്റുന്നില്ല ഒരുതവണ പേര് മാറ്റിയത് കൊണ്ടാണോ എന്ന് അറിയില്ല ..ട്രൈ ചെയ്യുന്നുണ്ടെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റ് പറയുന്നു

ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ

സഖാവേ …. കഴിഞ്ഞ ലോകസഭാ ഇലെക്ഷന്‍ സമയത്തു #Vote_for_PJ എന്ന പേരില്‍ തുടങ്ങിയതാണ് ഈ പേജ് ,ഇലെക്ഷന്‍ കഴിഞ്ഞപ്പോള്‍ പേജ് ഉപേക്ഷിക്കാന്‍ തോന്നിയില്ല പേര് മാറ്റി സൈബര്‍ മേഖലയില്‍ പോരാടാന്‍ തീരുമാനിച്ചു പേര് മാറ്റാന്‍ പലപേരുകളും കൊടുത്തൂ നോക്കി ളആ റിക്വസ്റ്റ് accept ചെയ്തില്ല അവസാനം #PJ_Army എന്ന പേര് fB accept ചെയ്തു …ആ പേരുമായി പേജ് മുന്‍പോട്ടു പോയി …

കഴിഞ്ഞ ദിവസം എനിക്ക് ഒരു തെറ്റ് പറ്റി ആന്തുര്‍ വിഷയത്തില്‍ #പോരാളിഷാജി പേജില്‍ വന്ന ഒരു പോസ്റ്റ് ഈ പേജില്‍ ഷെയര്‍ ചെയ്തു (പിന്നീട് ഡിലീറ്റു ചെയ്തു )അതിന് ക്ഷമ ചോദിക്കുന്നു …??…

ഒരിക്കലും സഖാവിനെ അപമാനിക്കാനോ പാര്‍ട്ടിയെ അവഹേളിക്കാനോ ഞാന്‍ പേജ് ഉപയോഗിച്ചിട്ടില്ല അങ്ങനെ ഒരിക്കലും ചെയ്യുകയും ഇല്ല …

പ്രസ്ഥാനത്തിന്റെ കൂടെ സഖാവിന്റെ കൂടെ എന്നും ഉണ്ടാകും …ലാല്‍ സലാം …. ??

പെരുമാറ്റാന്‍ നോക്കിയപ്പോള്‍ പറ്റുന്നില്ല ഒരുതവണ പേര് മാറ്റിയത് കൊണ്ടാണോ എന്ന് അറിയില്ല ..ട്രൈ ചെയ്യുന്നുണ്ട് ….

എനിക്ക് വലുത് എന്റെ പ്രസ്ഥാനം മാണ്
കട്ടക്ക് നില്‍ക്കാവുന്ന സഖാക്കളുടെ സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു…

Related Topics

Share this story