Times Kerala

ആർത്തവം മാസത്തില്‍ രണ്ടുതവണ; രണ്ടു ഗർഭപാത്രവും രണ്ട് ജനനേന്ദ്രിയങ്ങളും; ഒരേ സമയം രണ്ടു തവണ ഗര്‍ഭണിയാകാം; അപൂർവ അവസ്ഥയിൽ യുവതി

 
ആർത്തവം മാസത്തില്‍ രണ്ടുതവണ; രണ്ടു ഗർഭപാത്രവും രണ്ട് ജനനേന്ദ്രിയങ്ങളും; ഒരേ സമയം രണ്ടു തവണ ഗര്‍ഭണിയാകാം; അപൂർവ അവസ്ഥയിൽ യുവതി

ശാസ്ത്രലോകത്തെ പോലും അതുഭുതപ്പെടുത്തുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഒരു പെൺകുട്ടിയിൽ രണ്ട് ഗര്ഭപാത്രവും രണ്ട് ജനനേന്ദ്രിയങ്ങളും കണ്ടെത്തിയതാണ് ഞെട്ടിക്കുന്ന സംഭവം.ലോകത്തിലെ തന്നെ ആദ്യത്തെ സംഭവമാണിതെന്നാണ് റിപ്പോർട്ട്. അതേസമയം, ഇക്കാര്യം പതിനെട്ടാം വയസ്സിലാണ് പെൺകുട്ടിയും അറിഞ്ഞതെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.

20 കാരിയായ പൈജ് ഡിയാൻജെലോയാണ് ഈ അപൂർവ അവസ്ഥയിലുള്ള യുവതി. വളരെ അപൂർവമായി രണ്ട് ഗര്ഭപാത്രവും രണ്ട് ജനനേന്ദ്രിയവുമായാണ് പൈജ് ജനിച്ചത്. ഇക്കാരണത്താൽ യുവതിക്ക് മാസത്തിൽ രണ്ടുതവണ ആര്‍ത്തവ പ്രശ്നങ്ങൾ നേരിടേണ്ടിവന്നിരുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ മെഡിക്കൽ സയൻസിന്റെ ഭാഷയിൽ ഈ അവസ്ഥയെ ഡിഡെല്ഫിസ് എന്ന് വിളിക്കുന്നു. സോഷ്യൽ മീഡിയയില്‍ വളരെ ആക്റ്റീവായ യുവതി ഒരു ടിക്ടോക്ക് വീഡിയോയിൽ ആണ് ഈ അവസ്ഥ വെളിപ്പെടുത്തിയിരിക്കുന്നത്.

റിപ്പോർട്ടുകൾ അനുസരിച്ച് പത്താം ക്ലാസ് വരെ മാസത്തിൽ രണ്ടുതവണ വരുന്ന ആര്‍ത്തവം കാരണം താൻ വളരെ അസ്വസ്ഥയായിരുന്നുവെന്ന് പൈജ് ഡിയാൻജെലോ പറയുന്നു. അവൾക്ക് 18 വയസ്സ് തികഞ്ഞപ്പോൾ ഗൈനക്കോളജിസ്റ്റിനെ കണ്ടു. ഇതിനു ശേഷമാണ്ശേ ഇക്കാര്യം അറിഞ്ഞതെന്നും യുവതി പറയുന്നു. ശരീരത്തിൽ രണ്ട് പ്രത്യുത്പാദന സംവിധാനങ്ങളുണ്ടെന്ന് ഗൈനക്കോളജിസ്റ്റ് പേജിനോട് പറയുകയായിരുന്നു. ഒരേ സമയം രണ്ടുതവണ ഗർഭിണിയാകാമെന്നാണ് ഇതിനർത്ഥം.

Related Topics

Share this story