Times Kerala

ഹീറോ ഇലക്ട്രിക് GII-യിൽ നിന്നും നിലവിലെ നിക്ഷേപകരായ OAKS-ൽ നിന്നും 220 കോടി രൂപയുടെ ഗ്രോത്ത് ക്യാപിറ്റൽ ഉയർത്തി, 1 ദശലക്ഷം യൂണിറ്റുകൾ എത്തിച്ചേരുക എന്ന ലക്ഷ്യവും പ്രഖ്യാപിച്ചു

 
ഹീറോ ഇലക്ട്രിക് GII-യിൽ നിന്നും നിലവിലെ നിക്ഷേപകരായ OAKS-ൽ നിന്നും 220 കോടി രൂപയുടെ ഗ്രോത്ത് ക്യാപിറ്റൽ ഉയർത്തി, 1 ദശലക്ഷം യൂണിറ്റുകൾ എത്തിച്ചേരുക എന്ന ലക്ഷ്യവും പ്രഖ്യാപിച്ചു

ഹീറോ പാരമ്പര്യത്തിന്‍റെ 6 ദശാബ്ദക്കാലത്തെ പിന്തുണയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഹീറോ ഇലക്ട്രിക് വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ്, സീരീസ് ബി ഫണ്ടിംഗിന്‍റെ ആദ്യ ഘട്ടമായി 220 കോടി രൂപ ഉയർത്തിയതായി പ്രഖ്യാപിച്ചു. ഗൾഫ് ഇസ്‌ലാമിക് ഇൻവെസ്റ്റ്മെന്‍റ്സ് (GII) ലീഡ് ചെയ്ത റൗണ്ടിൽ നിലവിലെ നിക്ഷേപകരായ OAKS-ന്‍റെ പങ്കാളിത്തവുമുണ്ടായിരുന്നു. ഇവി മേഖലയേയും ഇക്കോസിസ്റ്റത്തെയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കമ്പനി ഈ നിക്ഷേപങ്ങളെ ഉപയോഗിക്കും. ഈ ഇടപാടിൽ ഹീറോ ഇലക്ട്രിക്കിന്‍റെ എക്സ്‌ക്ലൂസീവ് ഫിനാൻഷ്യൽ അഡ്വൈസർ അവെൻഡസ് ക്യാപിറ്റലായിരുന്നു.
ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്തെ മാർക്കറ്റ് ലീഡറായ കമ്പനി ഈ നിക്ഷേപത്തെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും മാർക്കറ്റ് പൊസിഷൻ കൺസോളിഡേറ്റ് ചെയ്യാനും മാർക്കറ്റ് ലീഡർഷിപ്പ് ശക്തിപ്പെടുത്താനും ഭാവിയിലേക്ക് മുതൽക്കൂട്ടാകുന്ന സാങ്കേതികവിദ്യകളിൽ നിക്ഷേപിക്കാനും ഇന്ത്യ പോലുള്ള വിപണികളിലെ സാന്നിദ്ധ്യം വർദ്ധിപ്പിക്കാനും ഉപയോഗിക്കും. വലിയ വളർച്ചയും ഓരോ വർഷവും ഇരട്ടി സെയിൽസും എന്ന വിഷൻ നേടിയെടുക്കാൻ കമ്പനി നിർമ്മാണ ശേഷിയിൽ ഗണ്യമായ പുരോഗതി വരുത്താൻ പദ്ധതിയിടുന്നുണ്ട്. ഇതിന്‍റെ ഭാഗമായി വരും വർഷങ്ങളിൽ ഒന്നിലധികം പ്ലാന്‍റുകൾ നിർമ്മിക്കും. ഇന്ത്യ കേന്ദ്രീകൃതമായ ഫ്ളെക്സിബിളും ചെലവ് കുറഞ്ഞതുമായ ഇന്നൊവേഷനുകൾ വികസിപ്പിക്കുന്നതിലും കമ്പനി ഫോക്കസ് ചെയ്യും. ഇന്ത്യയെ ലോകത്തിന്‍റെ ഇവി ഹബ്ബാക്കി മാറ്റുന്ന തരത്തിലുള്ള ഇലക്ട്രിക് മൊബിലിറ്റി വളർച്ചയാണ് കമ്പനി ആഗ്രഹിക്കുന്നത്.

“ആദ്യ റൗണ്ട് ഫണ്ടിംഗ് ഉയർത്തിയതിന് ശേഷമുള്ള കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഇലക്ട്രിക് വാഹന വിപണിയിൽ വലിയ മാറ്റങ്ങളാണുണ്ടായത്. ഈ വിഭാഗത്തിലെ വളർച്ചയ്ക്ക് വളരെ അനുയോജ്യമാണ് നിലവിലെ നയങ്ങൾ. മഹാമാരിക്കിടയിലും കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 2X വളർച്ച നേടാൻ കമ്പനിക്കായി. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഓരോ വർഷവും 1 ദശലക്ഷം യൂണിറ്റുകളിലേറെ വിൽക്കാനാണ് ഹീറോ ലക്ഷ്യമിടുന്നത്. വലിയ സ്ക്കീമുകളിൽ ആദ്യത്തേതായ ഈ നിക്ഷേപ റൗണ്ടുകൾ ഞങ്ങളുടെ നിർമ്മാണ ശേഷികൾ വികസിപ്പിക്കാനും പുതിയ ഉൽപ്പന്നങ്ങൾക്കായുള്ള R&D-യിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ നടത്താനും ഞങ്ങളെ സഹായിക്കും. എമിഷനില്ലാതെ, ഇലക്ട്രിക്കിലൂടെ സ്ഥിരതയുള്ള ഭാവി നിർമ്മിക്കുക എന്ന ഹീറോയുടെ ലക്ഷ്യം കൈവരിക്കാൻ കമ്പനിക്ക് പ്രതിബദ്ധതയുണ്ട്” – ഹീറോ ഇലക്ട്രിക്, മാനേജിംഗ് ഡയറക്ടർ, നവീൻ മുഞ്ചാൽ പറഞ്ഞു.

“2007-ൽ അവതരിപ്പിച്ചത് മുതൽ ഹീറോ ഇലക്ട്രിക്, ബ്രാൻഡ് ഹീറോയുടെ പാരമ്പര്യം കൂടുതൽ ശക്തമാക്കാൻ കഠിനാദ്ധ്വാനം ചെയ്യുകയായിരുന്നു. മാർക്കറ്റ് ലീഡർ എന്ന നിലയിൽ, ഹീറോയ്ക്ക് ഈ മേഖലയിൽ വലിയ വളർച്ച നേടാനായി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകുന്ന പിന്തുണയിൽ വരും നാളുകളിൽ കൂടുതൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഈ സീരീസിലെ ആദ്യ ഫണ്ടിംഗിലൂടെ മാർക്കറ്റ് പൊസിഷൻ കൂടുതൽ ശക്തമാക്കി മാർക്കറ്റ് ലീഡർഷിപ്പ് ഉറപ്പാക്കാൻ ഞങ്ങളെ സഹായിക്കും. ഇന്നൊവേറ്റീവ് ഉൽപ്പന്നങ്ങളും വ്യത്യസ്തവും ഡിമാൻഡിംഗുമായ ഉപഭോക്താക്കളും ഈ യാത്രയെ കൂടുതൽ ആകാംക്ഷയുള്ളതാക്കുന്നു” – ഹീറോ ഇലക്ട്രിക്, സിഇഒ, സൊഹീന്ദർ ഗിൽ പറഞ്ഞു.
“ഇന്ത്യ ഗ്രോത്ത് പോർട്ട്ഫോളിയോ II-ന്റെ ഭാഗമായുള്ള ഏറ്റവും പുതിയ റൗണ്ട് നിക്ഷേപങ്ങങളിലൂടെ ഇന്ത്യയിലെ ഇലക്ട്രിക്ക് വെഹിക്കിൾ രംഗത്തെ മാർക്കറ്റ് ലീഡറായ ഹീറോ ഇലക്ട്രിക്കിന്റെ വളർച്ചാ യാത്രയിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് ഒരുപാട് സന്തോഷമുണ്ട്. സസ്റ്റെയ്നബിളിറ്റി കോൺഷ്യസും വിഷനറിയുമായ നിക്ഷേപകർ എന്ന നിലയിൽ GII, പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും ഇന്ത്യയിൽ ഇത് മുന്നോട്ട് വയ്ക്കുന്ന അവസരങ്ങളും നിരീക്ഷിച്ചു വരികയായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യങ്ങളിൽ ഒന്നായ ഇന്ത്യ ഞങ്ങളുടെ ആഗോള നിക്ഷേപങ്ങളിലെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്. രാജ്യത്തെ ഇലക്ട്രിക് വാഹന വിഭാഗത്തിലെ ചാമ്പ്യനായി ഹീറോ ഇലക്ട്രിക് സ്വയം വളർന്നു, വരും വർഷങ്ങളിൽ ഇരട്ടി വളർച്ച നേടാൻ പാകത്തിന് ഒരുങ്ങുകയും ചെയ്തു. സൊഹീന്ദർ, നവീൻ തുടങ്ങിയ കമ്പനിയുടെ ലോക-നിലവാരത്തിലുള്ള മാനേജ്മെന്‍റ് ടീമുമായി സഹകരിച്ച് കമ്പനിയുടെ വളർച്ചാ തോത് വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിൽ ഞങ്ങൾക്ക് വലിയ ആകാംക്ഷയുണ്ട്. ഇന്ത്യയിൽ കൂടുതൽ ആളുകൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ ഇതി വഴിയൊരുക്കും” – GII-യുടെ കോ-സിഇഒയും സ്ഥാപക പാർട്‌ണറുമായ പങ്കജ് ഗുപ്‍ത പറഞ്ഞു.
“ഇന്ത്യയിലും ആഗോള തലത്തിലും ഞങ്ങൾ ഈ വിഭാഗത്തിന്‍റെ വളർച്ച വളരെ അടുത്തു നിന്ന് നോക്കിക്കാണുകയായിരുന്നു. ഈ മേഖലയിലെ വ്യക്തമായ മാർക്കറ്റ് ലീഡറായ ഹീറോ ഇലക്ട്രിക്കുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് വലിയ ആകാംക്ഷയുണ്ട്. വരുന്ന ഏതാനും വർഷങ്ങൾക്കുള്ളിൽ, ഇലക്ട്രിക് വാഹന വിപണി വലിയ തോതിൽ വളർച്ച കൈവരിക്കും. ഈ നിക്ഷേപ റൗണ്ടിലൂടെ ഹീറോ ഇലക്ട്രിക്കിന്‍റെ ലീഡർഷിപ്പ് സ്ഥാനം ദൃഢപ്പെടുത്താനാകും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. വരുന്ന ഏതാനും വർഷങ്ങൾക്കുള്ളിൽ ഇരട്ടിയായി വളരാൻ ശേഷിയുണ്ട് ഹീറോയ്ക്ക്, ഈ ഗ്രോത്ത് സ്റ്റോറിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് വലിയ സന്തോഷവുമുണ്ട്” – OAKS സിഇഒയും സ്ഥാപകനുമായ വിഷാൽ ഊത്തം പറഞ്ഞു.

ഈ നിക്ഷേപത്തിൽ OAKS അസറ്റ് മാനേജ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡിനെ ഉപദേശിച്ചത് V’Ocean ഇൻവെസ്റ്റ്മെന്‍റ്സാണ്.

കഴിഞ്ഞ 14 വർഷത്തെ പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് ഹീറോ ഇലക്ട്രിക് ഇവിക്കായി വഴി തുറന്നത്. അതിനായി ഇക്കോസിസ്റ്റവും അടിസ്ഥാനസൌകര്യങ്ങളും വികസിപ്പിക്കുകയും താങ്ങാനാവുന്ന വിലയിൽ വിഭാഗത്തിലെ ഏറ്റവും മികച്ച വാഹനങ്ങൾ നൽകുകയും ചെയ്തു. കമ്പനി ഇതുവരെ ഇന്ത്യയിൽ ഉടനീളമുള്ള 6000-ത്തോളം മെക്കാനിക്കുകളെ റീസ്കിൽ ചെയ്യുകയും ഇവിയുമായി ബന്ധപ്പെട്ട ഉപഭോക്തൃ പ്രശ്നങ്ങൾ പരിഹരിക്കാൻ നെറ്റ്‌വർക്കിനെ സുസജ്ജമാക്കുകയും ചെയ്തു. 35%-ത്തിലേറെ വിപണി വിഹിതവും രാജ്യത്തുടനീളമായി 3.5 ലക്ഷത്തിലേറെ വാഹനങ്ങളുമുള്ള കമ്പനി കഴിഞ്ഞ സാമ്പത്തിക വർഷം കോവിഡിന് മുമ്പുണ്ടായിരുന്ന സെയിൽസ് കണക്കുകളെയും മറികടന്നു. വലിയ പദ്ധതികളുടെ ഭാഗമായുള്ള ഈ നിക്ഷേപ തുടക്കം ഗ്രീൻ ഭാവിയിലേക്ക് രാജ്യത്തെ കൈപിടിച്ച് നടത്താനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ്.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഹീറോ ഇലക്ട്രിക് ഇന്ത്യയിൽ 15 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സിറ്റി സ്പീഡ് വിഭാഗത്തിലുള്ള കമ്പനിയുടെ ബെസ്റ്റ് സെല്ലിംഗ് സ്കൂട്ടറുകളാണ് റീട്ടെയിൽ ഉപഭോക്താക്കളും രാജ്യത്തുടനീളമുള്ള B2B വിഭാഗവും താൽപ്പര്യപ്പെടുന്നത്

Related Topics

Share this story