Times Kerala

ഏറെ പ്രതീക്ഷയോടെയെത്തി പക്ഷെ വിപണിയിൽ ചലനം ഉണ്ടാക്കാനാകാതെ യമഹ YZF R3

 
ഏറെ പ്രതീക്ഷയോടെയെത്തി പക്ഷെ വിപണിയിൽ ചലനം ഉണ്ടാക്കാനാകാതെ യമഹ YZF R3

ഏറെ പ്രതീക്ഷയോടെ യമഹ പുറത്തിറക്കിയ ബൈക്ക് ആയിരുന്നു യമഹ YZF R3. സാമാന്യം നല്ല രീതിയില്‍ വിട്ട് പോയിക്കൊണ്ടിരുന്നു വാഹനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയമാണ്. R3 -യുടെ ഒരു യൂണിറ്റ് പോലും 2019 മെയ് മാസത്തില്‍ വിറ്റ് പോയിട്ടില്ല. വിപണിയില്‍ R3 യുടെ എതിരാളികള്‍ കെടിഎം RC 390, കവാസാക്കി നിഞ്ച 300, എന്നിവയാണ്. കാര്യമായി പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ ഇവയുടെ സെയില്‍ നടക്കുന്നുണ്ടെങ്കിലും R3 യുടെ വില്‍പ്പന കുറയാനുള്ള പ്രധാന കാരണം അതിന്റെ വിളയായിരിക്കും എന്നാണ് കരുതുന്നത്. 321 സിസി യില്‍ എത്തുന്ന വാഹനത്തിന് ആദ്യം നല്ല അഭിപ്രയം ഉണ്ടായിരുന്നെകിലും പിന്നീട് അത് കുറഞ്ഞു വരുകയായിരുന്നു. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ബൈക്കിന് ഉള്ളത്.

Related Topics

Share this story