Times Kerala

ജൂനിയർ വിംബിൾഡൺ കിരീടം സ്വന്തമാക്കി ഇന്ത്യൻ വംശജനായ അമേരിക്കൻ താരം സമീർ ബാനർജി

 
ജൂനിയർ വിംബിൾഡൺ കിരീടം സ്വന്തമാക്കി ഇന്ത്യൻ വംശജനായ അമേരിക്കൻ താരം സമീർ ബാനർജി

ഇന്ത്യൻ വംശജനായ അമേരിക്കൻ താരം സമീർ ബാനർജിയ്ക്ക് ജൂനിയർ വിഭാഗം വിംബിൾഡൺ കിരീടം. ഇന്നലെ നടന്ന ഫൈനൽ പോരാട്ടത്തിൽ അമേരിക്കയുടെ തന്നെ വിക്ടർ ലിലോവിനെ പരാജയപ്പെടുത്തിയാണ് സമീർ കിരീടം സ്വന്തമാക്കിയത്.

ഒരു മണിക്കൂർ 22 മിനുറ്റ് നീണ്ട പോരാട്ടത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സമീർ ബാനർജിയുടെ ജയം. സ്കോർ: 7-5, 6-3. 2015 ൽ റെയ്‌ലി ഒപ്പെൽക്കയ്ക്ക് ശേഷം ആറു വർഷങ്ങൾക്കിപ്പുറം ജൂനിയർ വിംബിൾഡൺ കിരീടം സ്വന്തമാക്കുന്ന അമേരിക്കൻ താരമാണ് 17 കാരനായ സമീർ ബാനർജി. കൂടാതെ വിംബിൾഡൺ കിരീടനേട്ടം കൈവരിക്കുന്ന അമേരിക്കയുടെ 12-ാമത്തെ താരമാണ് സമീർ. ഇന്ത്യയിൽ നിന്നും 1980 കളിൽ അമേരിക്കയിലേക്ക് കുടിയേറിയതാണ് സമീറിന്റെ കുടുംബം.

Related Topics

Share this story