Times Kerala

യൂറോ കപ്പിലെ ഗോൾഡൻ ബൂട്ട് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക്

 
യൂറോ കപ്പിലെ ഗോൾഡൻ ബൂട്ട് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക്

യൂറോ 2020 ഗോൾഡൻ ബൂട്ട് പുരസ്‌കാരം പോർച്ചുഗൽ നായകൻ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക്. യൂറോയിൽ പ്രീക്വാർട്ടറിൽ പുറത്തായ പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോയാണ് ടൂർണമെന്റിൽ ഏറ്റവുമധികം ഗോൾ നേടിയത്. അഞ്ചു ഗോളും ഒരു അസിസ്റ്റുമായാണ് റൊണാൾഡോ പട്ടികയിൽ ഒന്നാമതെത്തിയത്. ചെക്ക്‌ റിപ്പബ്ലിക്ക് താരം പാട്രിക് ഷിക്കിനും അഞ്ചു ഗോളുകൾ ഉണ്ടെങ്കിലും അസിസ്റ്റ് ഇല്ലാത്തതിനാൽ പുരസ്‌കാരത്തിന് ക്രിസ്റ്റിയാനോ റൊണാൾഡോ അർഹനായി.

ഇത്തവണ യൂറോയിൽ മൊത്തം 142 ഗോളുകളാണ് പിറന്നത്. ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ, ഫ്രാൻസ് താരം കരിം ബെൻസിമ, ബെൽജിയത്തിന്റെ റൊമേലു ലുക്കാക്കു, സ്വീഡൻ താരം ഫോഴ്സ്ബെർഗ് എന്നിവർ യൂറോയിൽ നാലുഗോളുകൾ സ്വന്തമാക്കിയപ്പോൾ ഇംഗ്ലണ്ടിന്റെ റഹിം സ്‌റ്റെര്‍ലിങ്, ഡെന്മാര്‍ക്കിന്റെ ഡോള്‍ബെര്‍ഗ്, പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, നെതര്‍ലന്‍ഡ്‌സിന്റെ വൈനാല്‍ഡം എന്നിവർ മൂന്ന് ഗോളുകൾ നേടി പട്ടികയിൽ തുടർന്നുള്ള സ്ഥാനങ്ങളിലുണ്ട്. ഇന്നലെ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇറ്റലിയാണ് യൂറോ കപ്പ് കിരീടം സ്വന്തമാക്കിയത്.

Related Topics

Share this story