Times Kerala

കാമുകനെ ജോലിയിൽ നിന്നും പിരിച്ചിവിട്ടതിൽ പ്രകോപിതയായ യുവതി തുണി ഫാക്ടറിക്ക് തീയിട്ടു

 
കാമുകനെ ജോലിയിൽ നിന്നും പിരിച്ചിവിട്ടതിൽ പ്രകോപിതയായ യുവതി തുണി ഫാക്ടറിക്ക് തീയിട്ടു

ഗാന്ധിധാം: കാമുകനെ ജോലിയിൽ നിന്നും പിരിച്ചിവിട്ടതിൽ പ്രകോപിതയായ യുവതി തുണി ഫാക്ടറിക്ക് തീയിട്ടു. ഗാന്ധിധാം ഗണേശ് നഗര്‍ സ്വദേശിയായ മായാബെന്‍ പര്‍മാര്‍ എന്ന യുവതിയാണ് കാമുകനെ ജോലിയില്‍ നിന്ന് പുരിച്ചുവിട്ടതിന്റെ പ്രതികാരമായി താൻ കൂടി ജോലി ചെയ്തിരുന്ന ഫാക്ടറി തീയിട്ട നശിപ്പിക്കാൻ ശ്രമിച്ചത്. ജൂലൈ അഞ്ചിന് വൈകിട്ടായിരുന്നു കാനം ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഫാക്ടറിക്കുള്ളിൽ തുണികൾ കൊണ്ട് പോകുന്ന ഉന്തുവണ്ടിക്കാണ് തീപിടിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഉടൻ തന്നെ തീയണച്ചതു കൊണ്ട് വലിയ അപകടം ഒഴിവായി.അപകടത്തിനു പിന്നാലെ അധികൃതര്‍ സിസിടിവി പരിശോധിച്ചിരുന്നു. തുടര്‍ന്ന് യുവതിയാണ് തീ കൊളുത്തിയതിന് പിന്നിലെന്ന് വ്യക്തമായി. കമ്പനി അധികൃതർ ചോദ്യം ചെയ്തപ്പോളാണ് പ്രതികാരത്തിന്റെ കഥ അറിയുന്നത്. തുടർന്ന് വിവരം പൊലീസ് അറിയിക്കുകയും രേഖാമൂലം പരാതി നല്‍കുകയും ചെയ്തു.

Related Topics

Share this story