Times Kerala

സഞ്ജു സാംസണ്‍ ടീം ഇന്ത്യയിലേക്ക്

 
സഞ്ജു സാംസണ്‍ ടീം ഇന്ത്യയിലേക്ക്

ഇന്ത്യന്‍ ടീമിലേക്ക് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ തിരിച്ചെത്താനുളള സാധ്യത തെളിയുന്നു. സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുന്നത് ലോക കപ്പിന് ശേഷം ഓഗസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന ടി20 പരമ്പരയിലാണ് . ടി20 പരമ്പരയില്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാകും ഇന്ത്യ വിന്‍ഡീസിനെതിരെ കളിക്കാനിറങ്ങുക. ഓഗസ്റ്റ് മൂന്ന്, നാല്, ആറ് തിയതികളിലാണ് പരമ്പര നടക്കുന്നത് . ഈ പരമ്പരയെ വിലയിരുത്തുന്നത് ലോകടി20 പരമ്പയ്ക്കുളള മുന്നൊരുക്കങ്ങളുടെ പ്രധാന തുടക്കമായാണ് .ദേശീയ ടീമിലേക്ക് സഞ്ജുവിനെ കൂടാതെ ശ്രേയസ് അയ്യര്‍, ക്രുനാല്‍ പാണ്ഡ്യ, രാഹുല്‍ ചഹല്‍ എന്നിവരേയും പരിഗണിക്കും .

Related Topics

Share this story