Times Kerala

മാലാഖയായി ഡി മരിയ; 1993-നുശേഷമുള്ള അര്‍ജന്റീനയുടെ കിരീട നേട്ടം ആഘോഷമാക്കി ആരാധകർ

 
മാലാഖയായി ഡി മരിയ; 1993-നുശേഷമുള്ള അര്‍ജന്റീനയുടെ കിരീട നേട്ടം ആഘോഷമാക്കി ആരാധകർ

മാരക്കാന: ഫുട്‌ബോള്‍ ലോകം കാത്തിരുന്ന പോരാട്ടത്തിനൊടുവില്‍ ബ്രസീല്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി അര്‍ജന്റീന.മൂന്നു പതിറ്റാണ്ടോളമെത്തുന്ന കിരീട വരള്‍ച്ചയ്ക്ക് വിരാമമിട്ടാണ് അര്‍ജന്റീനയുടെ കിരീടധാരണം. അര്‍ജന്റീന ജേഴ്സിയില്‍ ഒരു കിരീടമെന്ന ലയണല്‍ മെസ്സിയുടെ കാത്തിരിപ്പും ഇതോടെ അവസാനിച്ചത്. 22-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളിലാണ് അര്‍ജന്റീന ജയം സ്വന്തമാക്കിയത്. 1993-നുശേഷമുള്ള അര്‍ജന്റീനയുടെ കിരീട നേട്ടമാണിത്. ടീമിന്റെ 15-ാം കോപ്പ അമേരിക്ക കിരീടമാണിത്. ഇതോടെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളെന്ന യുറഗ്വായുടെ നേട്ടത്തിനൊപ്പമെത്താനും അര്‍ജന്റീനയ്ക്കായി.റോഡ്രിഗോ ഡി പോളിന്റെ പാസിൽ ബ്രസീലിയൻ ഗോൾകീപ്പർ എഡേഴ്സണെ കബളിപ്പിച്ചുകൊണ്ടാണ് ഡി മരിയ വിജയഗോൾ സ്വന്തമാക്കിയത്.രണ്ടാം പകുതിയുടെ 52 ആം മിനുട്ടിൽ ബ്രസീൽ താരം റിച്ചാർലിസൺ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നീട് വീണ്ടും റീചാർലിസൺ മികച്ച ഒരു ഷോട്ട് അടിച്ചെങ്കിലും അർജന്റീനയുടെ ഗോൾ കീപ്പർ എമിലിയാനോ മാര്‍ട്ടിനെസ് തടഞ്ഞു. സൂപ്പർതാരം മെസ്സിക്ക് ഒരു ഓപ്പൺ അവസരം ലഭിച്ചുവെങ്കിലും അത് ബ്രസീൽ കീപ്പർ തടഞ്ഞു.ഇരു ടീമുകളുടെ ഭാഗത്തു നിന്നും മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങൾ നടന്നുവെങ്കിലും അതൊന്നും ഗോളിൽ അവസാനിച്ചില്ല. സമനിലയ്ക്കായി ബ്രസീൽ കിണഞ്ഞു പരിശ്രെമിച്ചെങ്കിലും മാരക്കാനയിൽ ഗോൾ പിറന്നില്ല. അർജന്റീനയ്ക്ക് ചരിത്രനേട്ടവും സ്വന്തമായി. ഇതോടെ കോപ്പയിൽ ഏറ്റവും കൂടുതൽ കിരീടനേട്ടമെന്ന യുറുഗ്വായുടെ നേട്ടത്തിനൊപ്പമെത്തുവാനും അർജന്റീനയ്ക്കായി.

Related Topics

Share this story