Times Kerala

3 വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ് നടത്താന്‍ ഐസിസി പദ്ധതി.!

 
3 വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ് നടത്താന്‍ ഐസിസി പദ്ധതി.!

നാല് വര്‍ഷത്തിലൊരിക്കല്‍ നടന്നിരുന്ന ഏകദിന ലോകകപ്പ് മത്സരങ്ങൾ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ഭാവിയില്‍ നടത്തുന്നതിന് ഐസിസി പദ്ധതി . എന്നാൽ ഇതിനെതിരെ ശക്തമായ എതിർപ്പാണ് ഇന്ത്യയടക്കമുള്ള ഐസിസിയുടെ മുഴുവന്‍ അംഗത്വമുള്ള രാജ്യങ്ങള്‍ നടത്തുന്നത് . ഇത് സംബന്ധിച്ച വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യയാണ് പുറത്ത് വിട്ടത് . ഐസിസി മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ഏകദിന ലോകകപ്പ് എന്ന രീതി രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത മീറ്റിംഗിലായിരുന്നു മുന്നോട്ട് വയ്ച്ചത് . നിരവധി രാജ്യങ്ങൾ നടത്തിയ എതിർപ്പിനെ തുടർന്ന് ഐസിസി പദ്ധതി ഉപേക്ഷിക്കുകയും ചെയ്‌തു.

Related Topics

Share this story