Times Kerala

യുവതി കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമം; 25 കാരൻ അറസ്റ്റിൽ

 
യുവതി കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമം; 25 കാരൻ അറസ്റ്റിൽ

കൽപ്പറ്റ: യുവതി കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. വയനാട് കൽപ്പറ്റയിൽ ബുധനാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. കണിയാരം മെറ്റിയാരകുന്നേൽ ശരൺപ്രകാശ് എന്ന 25 കാരണാണ് അറസ്റ്റിലായത്. ജോലി കഴിഞ്ഞ് വന്ന യുവതി വീട്ടിലെ കുളിമുറിയിൽ കുളിക്കുന്നതിനിടെയായിരുന്നു ഇയാൾ യുവതിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകര്ത്താന് ശ്രമിച്ചത്.കുളിക്കുന്നതിനിടെ കുളിമുറിയിൽ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു. തുടർന്ന് യുവതി ബഹളം വെച്ചതോടെ ശരൺപ്രകാശ് ഓടി രക്ഷപ്പെട്ടു. പരാതിയെ തുടർന്ന് മാനന്തവാടി പൊലീസ് നടത്തിയ അന്വേഷണത്തിൽ രാത്രി പത്ത് മണിയോടെ പ്രതി പിടിയിലായത്. ശാസ്ത്രീയ പരിശോധനക്കായി മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഐടി നിയമപ്രകാരമാണ് ശരൺ പ്ര കാശിന്റെ പേരിൽ കേസെടുത്തിട്ടുള്ളത്.

Related Topics

Share this story