Times Kerala

വിംബിൾഡൺ; നൊവാക് ജോക്കോവിച്ച്- മറ്റെയോ ബെരെട്ടിനി ഫൈനൽ പോരാട്ടം

 
വിംബിൾഡൺ; നൊവാക് ജോക്കോവിച്ച്- മറ്റെയോ ബെരെട്ടിനി ഫൈനൽ പോരാട്ടം

വിംബിൾഡൺ ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസിൽ കിരീടപ്പോരാട്ടം നിലവിലെ ചാമ്പ്യനായ നൊവാക് ജോക്കോവിച്ചും മറ്റെയോ ബെരെട്ടിനിയും തമ്മിൽ. ഇന്നലെ നടന്ന സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച് കനേഡിയൻ താരം ഡെനിസ് ഷാപ്പോവലോവിനെ പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ജോക്കോവിച്ചിന്റെ ജയം. സ്കോർ: 7-6, 7-5, 7-5.

ഇരുപതാം ഗ്രാൻഡ്സ്ലാം ലക്ഷ്യമിട്ടിറങ്ങുന്ന ജോക്കോവിച്ചിന് ഫൈനലിൽ ഏഴാം സീഡ് ഇറ്റാലിയൻ താരം മറ്റെയോ ബെരെട്ടിനിയാണ് എതിരാളി. സെമിയിൽ പോളിഷ് താരം ഹുബെർട് ഹർക്കാസിനെയാണ് ബെരെട്ടിനി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു ബെരെട്ടിനിയുടെ ജയം. സ്കോർ: 6-3, 6-0, 6-7, 6-4.

ബെരെട്ടിനിയുടെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനൽ പോരാട്ടണമാണിത്. വിംബിൾഡൺ സിംഗിൾസ് ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയൻ താരമെന്ന റെക്കോർഡും ഇതിലൂടെ ബെരെട്ടിനിയ്ക്ക് സ്വന്തമായി. നാളെയാണ് ഫൈനൽ പോരാട്ടം. വിംബിൾഡൺ; നൊവാക് ജോക്കോവിച്ച്- മറ്റെയോ ബെരെട്ടിനി ഫൈനൽ പോരാട്ടംവനിത ഫൈനലില്‍ നാളെ ഓസ്‌ട്രേലിയന്‍ ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയെ നേരിടും.

Related Topics

Share this story