Times Kerala

സിക വൈറസ് ;ഭീതിജനകമായ സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്

 
സിക വൈറസ് ;ഭീതിജനകമായ സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സിക വൈറസിൽ ഭീതിജനകമായ സാഹചര്യമില്ലെന്ന് തിരുവനന്തപുരം കിംസ് ആശുപത്രി അധികൃതർ . ഗർഭിണികളായ സ്ത്രീകൾ വൈറസിനെതിരെ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു . ഗർഭസ്ഥ ശിശുവിനെ വൈറസ് ഗുരുതരമായി ബാധിക്കുമെന്നും വെളിപ്പെടുത്തി .

സിക വൈറസ് ബാധിതരായവർ നെഗറ്റീവായ ശേഷമുള്ള മൂന്ന് മാസത്തേക്ക് ഗർഭധാരണം ഒഴിവാക്കണമെന്നും വ്യക്‌തമാക്കി . രോഗബാധിതരായ പുരുഷൻമാരിൽ നിന്നും മൂന്ന് മാസം ലൈംഗീകബന്ധം വഴി രോഗം പടരാൻ സാധ്യതയുണ്ടെന്നും  ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.

Related Topics

Share this story