Times Kerala

വിംബിൾഡൺ; ആഷ്‌ലി ബാർട്ടി- കരോലിന ആഷ്‌ലി ബാർട്ടി- കരോലിന പ്ലിസ്കോവ ഫൈനൽ പോരാട്ടം, സെമിയിൽ പുറത്തായി സബലെങ്കയും കെർബറും

 
വിംബിൾഡൺ; ആഷ്‌ലി ബാർട്ടി- കരോലിന ആഷ്‌ലി ബാർട്ടി- കരോലിന പ്ലിസ്കോവ ഫൈനൽ പോരാട്ടം, സെമിയിൽ പുറത്തായി സബലെങ്കയും കെർബറും

വിംബിൾഡൺ വനിതാവിഭാഗം സിംഗിൾസ് ഫൈനൽ പോരാട്ടം ആഷ്‌ലി ബാർട്ടിയും കരോലിന പ്ലിസ്കോവയും തമ്മിൽ. ലോക ഒന്നാം നമ്പർ താരം ഓസ്‌ട്രേലിയയുടെ ബാർട്ടി ജർമൻ താരം ആൻജലിക് കെർബറെ സെമിയിൽ തകർത്താണ് ഫൈനലിൽ പ്രവേശിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ബാർട്ടിയുടെ ജയം. സ്കോർ: 6-3, 7-6.

രണ്ടാം സെറ്റിൽ കെർബെർ മികച്ച പ്രകടനം നടത്തിയെങ്കിലും ബാർട്ടിയുടെ മുന്നിൽ പിടിച്ചു നിൽക്കുവാനായില്ല. മറ്റൊരു സെമിയിൽ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവ ബെലാറസിന്റെ ആര്യാന സാബലെങ്കയെ പരാജയപ്പെടുത്തിയാണ് ഫൈനലിൽ കടന്നത്. ഒരു സെറ്റിന് പിന്നിൽ നിന്നതിനു ശേഷമായിരുന്നു പ്ലിസ്കോവയുടെ തിരിച്ചുവരവ്. ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കായിരുന്നു പ്ലിസ്കോവ ജയം സ്വന്തമാക്കിയത്. സ്കോർ: 5-7, 6-4, 6-4.

പ്ലിസ്കോവയുടെ ആദ്യ വിംബിൾഡൺ ഫൈനലാണിത്. സീനിയർ വിഭാഗത്തിൽ ഇതാദ്യമായാണ് ബാർട്ടിയും വിംബിൾഡൺ ഫൈനലിൽ പ്രവേശിക്കുന്നത്. നേരത്തെ ജൂനിയർ വിഭാഗത്തിൽ ചാമ്പ്യനായിട്ടുണ്ട്. നാളെയാണ് ബാർട്ടി-പ്ലിസ്കോവ ഫൈനൽ പോരാട്ടം നടക്കുക.

Related Topics

Share this story