Times Kerala

ഉപഭോക്താക്കള്‍ക്ക് വി ആപ്പിലൂടെ കോവിഡ് 19 വാക്സിന്‍ സ്ലോട്ടുകള്‍ കണ്ടെത്താം

 
ഉപഭോക്താക്കള്‍ക്ക് വി ആപ്പിലൂടെ കോവിഡ് 19 വാക്സിന്‍ സ്ലോട്ടുകള്‍ കണ്ടെത്താം

കൊച്ചി: ഉപഭോക്താക്കള്‍ക്ക് കോവിഡ് 19 വാക്സിനേഷനുള്ള സ്ലോട്ടുകള്‍ കണ്ടെത്താന്‍ വി ആപ്ലിക്കേഷനിലൂടെ അവസരമൊരുക്കി വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്. കോവിന്‍ ആപ്പിലെ സ്ലോട്ട് ഫൈന്‍ഡര്‍ വി ആപ്പുമായി സംയോജിപ്പിച്ചാണ്, ഉപഭോക്താക്കളുടെ വാക്സിനേഷന്‍ അപ്പോയിന്‍മെന്റ് ഷെഡ്യൂള്‍ ചെയ്യുന്ന പ്രക്രിയ ലളിതമാക്കുന്നത്. ലഭ്യമായ വാക്സിന്‍ സ്ലോട്ടുകള്‍ കണ്ടെത്താനും, വി ആപ്പിലൂടെ തന്നെ നോട്ടിഫിക്കേഷന്‍ അലേര്‍ട്ടുകള്‍ സെറ്റുചെയ്യാനും ഉപഭോക്താക്കള്‍ക്ക് കഴിയും. ചുരുക്കത്തില്‍, ഫോണ്‍ വഴി തന്നെ വി ഉപഭോക്താക്കള്‍ക്ക് വാക്സിന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാം.

പ്രായ പരിധി, വാക്സിന്‍ വകഭേദങ്ങള്‍ (കോവിഷീല്‍ഡ്, കോവാക്സിന്‍, സ്പുട്നിക് വി), ഡോസ്, പെയ്ഡ്/ഫ്രീ തുടങ്ങിയവ വി ഉപഭോക്താക്കള്‍ക്ക് പ്രത്യേകം നോക്കാനാവും. താമസസ്ഥലത്തിന് ഏറ്റവും അടുത്തുള്ള ലഭ്യമായ സ്ലോട്ടുകള്‍ ഇതുവഴി അറിയാം. വി ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക്, അവരുടെ പ്രദേശത്ത് വാക്സിന്‍ സ്ലോട്ടുകള്‍ എപ്പോള്‍ ലഭ്യമാകുമെന്ന അറിയിപ്പും ആപ്പിലൂടെ ലഭിക്കും. വിയുടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാണ്.

വി ആപ്പിലൂടെ ബുക്കിങ് പൂര്‍ത്തീകരിക്കാനുള്ള ലളിതമായ മൂന്ന് ഘട്ടങ്ങള്‍ ഇങ്ങനെ: ആപ്പില്‍ പ്രവേശിച്ച് ഏല ്യേീൗൃലെഹള ഢമരരശിമലേറ ഠീറമ്യ എന്ന ഓപ്ഷനില്‍ ക്ലിക്കുചെയ്യുക, വാക്സിന്‍ സ്ലോട്ടുകള്‍ക്കായി തിരയുകയോ അല്ലെങ്കില്‍ നോട്ടിഫിക്കേഷന്‍ അലേര്‍ട്ട് സെറ്റുചെയ്യുകയോ ചെയ്യുക, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കോവിന്‍ പോര്‍ട്ടലിലേക്ക് പ്രവേശിക്കാനുള്ള നിര്‍ദേശം പാലിക്കുക.

Related Topics

Share this story