Times Kerala

വിംബിൾഡൺ; ബാർട്ടിX കെർബെർ, പ്ലിസ്ക്കോവX സാബലെങ്ക സെമി പോരാട്ടം

 
വിംബിൾഡൺ; ബാർട്ടിX കെർബെർ, പ്ലിസ്ക്കോവX സാബലെങ്ക സെമി പോരാട്ടം

വിംബിൾഡൺ ടെന്നീസ് വനിതാ വിഭാഗം സിംഗിൾസിൽ ആഷ്‌ലി ബാർട്ടി- ആൻജലിക് കെർബെർ, കരോലിന പ്ലിസ്ക്കോവ – ആര്യാന സാബലെങ്ക സെമി ഫൈനൽ പോരാട്ടം. ഒന്നാം സീഡായ ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാർട്ടി ക്വാർട്ടറിൽ മറ്റൊരു ഓസ്‌ട്രേലിയൻ താരം അജ്‌ല ടോംല്ജനോവികിനെ പരാജയപ്പെടുത്തിയാണ് സെമിയിൽ കടന്നത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ബാർട്ടിയുടെ ജയം. 6-1, 6-3.

ജർമൻ താരം കെർബെർ കരോളിനി മുച്ചോവയെ നേരിട്ടുള്ള സെറ്റുകൾക്ക് അട്ടിമറിച്ചാണ് സെമിയിൽ കടന്നത്. സ്കോർ 2-6, 3-6. മറ്റൊരു മത്സരത്തിൽ വിംബിൾഡൺ ക്വാർട്ടറിലെത്തിയ ആദ്യ അറബ് വനിതാ താരം ഒൻസ് ജബ്യുറിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ബലാറസ് താരം സാബലെങ്ക സെമിയിൽ കടന്നത്. സ്കോർ: 4-6, 3-6. സ്വിസ് താരം വിക്ടോറിജ ഗോലുബിക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് പ്ലിസ്ക്കോവയുടെ സെമി പ്രവേശനം. സ്കോർ: 6-2, 6-2.

Related Topics

Share this story