Times Kerala

യൂറോ കപ്പിൽ ഇറ്റലി- ഇംഗ്ലണ്ട് ഫൈനൽ പോരാട്ടം; സെമിയിൽ ഡെന്മാർക്കിനെ തകർത്ത് ആദ്യ ഫൈനലിനൊരുങ്ങി ഇംഗ്ലണ്ട്

 
യൂറോ കപ്പിൽ ഇറ്റലി- ഇംഗ്ലണ്ട് ഫൈനൽ പോരാട്ടം; സെമിയിൽ ഡെന്മാർക്കിനെ തകർത്ത് ആദ്യ ഫൈനലിനൊരുങ്ങി ഇംഗ്ലണ്ട്

യൂറോ കപ്പിൽ ഇറ്റലി- ഇംഗ്ലണ്ട് കലാശപ്പോരാട്ടം. ഇന്ന് നടന്ന രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ ഡെന്മാർക്കിനെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ഫൈനലിൽ കടന്നത്. ആദ്യമായാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. ഡെന്മാർക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇംഗ്ലീഷ് പട തകർത്തത്.

ഒരു ഗോളിന് പിന്നിൽ നിന്നതിനു ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. മത്സരം തുടങ്ങി 30 ആം മിനുട്ടിൽ മൈക്കേൽ ഡാമ്സ്ഗാർഡിന്റെ ഗോളിൽ ഡെന്മാർക്കിനു ലീഡ് നേടിക്കൊടുത്തു. എന്നാൽ ഡെൻമാർക്ക്‌ നായകൻ സിമോൺ കെയറിന്റെ സെല്ഫ് ഗോളിൽ 39 ആം മിനുട്ടിൽ ഇംഗ്ലണ്ട് സമനില പിടിച്ചു. നിശ്‌ചിത സമയത്ത് ഇരു ടീമുകളും സമനിലയിലായതിനാൽ മത്സരം അധികസമയത്തേക്ക് നീണ്ടു. 104 ആം മിനുട്ടിൽ ഇംഗ്ലണ്ടിനായി നായകൻ ഹാരി കെയ്ൻ വിജയഗോൾ സ്വന്തമാക്കി. മികച്ച പ്രകടനം നടത്തി ഇരുടീമുകളും മുന്നേറിയെങ്കിലും ജയം ഇംഗ്ലണ്ടിന് സ്വന്തമായി. ഈ യൂറോ കപ്പിൽ ഇംഗ്ലണ്ട് ആദ്യമായാണ് ഒരു ഗോൾ വഴങ്ങുന്നത്. യൂറോ കപ്പിൽ ആദ്യമായി ഫൈനലിൽ എത്തുന്ന ഇംഗ്ലണ്ടിന് കരുത്തരായ ഇറ്റലിയാണ് എതിരാളികൾ.

തുടർച്ചയായ ജയങ്ങൾ സ്വന്തമാക്കി വരുന്ന ഇറ്റലിയെ പരാജയപ്പെടുത്താൻ ഇംഗ്ലണ്ട് മികച്ച പ്രകടനം തന്നെ കാഴ്ച വെയ്‌ക്കേണ്ടതുണ്ട്. ഞായറാഴ്ച രാത്രി 12.30 വെംബ്ലി സ്റ്റേഡിയത്തിൽ വെച്ചാണ് ഇംഗ്ലണ്ട്- ഇറ്റലി കലാശപ്പോരാട്ടം നടക്കുക.

Related Topics

Share this story