Times Kerala

90Hz ഡിസ്പ്ലേ, 48MP ക്വാഡ് ക്യാമറ എന്നിവയുള്ള സാംസങ് ഗാലക്സി എ22 അവതരിപ്പിച്ചു; വില 18499 രൂപ

 
90Hz ഡിസ്പ്ലേ, 48MP ക്വാഡ് ക്യാമറ എന്നിവയുള്ള സാംസങ് ഗാലക്സി എ22 അവതരിപ്പിച്ചു; വില 18499 രൂപ

: 6.4 ഇഞ്ച് എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 90Hz റീഫ്രഷ് റേറ്റ്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള (OIS) 48 എംപി ക്വാഡ് ക്യാമറ, 5000 എംഎഎച്ച് ബാറ്ററി എന്നിവയുള്ള ഗാലക്സി എ22 സാംസങ് അവതരിപ്പിച്ചു. ഗാലക്സി എ22-ൽ, വയേർഡ്, ബ്ലൂടൂത്ത് ഹെഡ്സെറ്റുകൾക്ക് ഡോൾബി അറ്റ്മോസ് പിന്തുണയുമുണ്ട്. ഇത് മികച്ച ഓഡിയോ, സിനിമാറ്റിക് കാഴ്ച്ചാനുഭവങ്ങൾ നൽകുന്നു.

ഗാലക്സി എ22-ൽ ബ്ലാക്ക്, വൈറ്റ്, മിന്‍റ്, വയലറ്റ് നിറങ്ങളിൽ ലഭ്യമാണ്. 6GB + 128GB പതിപ്പിന്‍റെ വില 18499 രൂപയാണ്. ഗാലക്സി എ22 റീട്ടെയിൽ സ്റ്റോറുകൾ, Samsung.com, പ്രമുഖ ഓൺലൈൻ പോർട്ടലുകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. ലോഞ്ച് ഓഫർ എന്ന നിലയിൽ ഉപഭോക്താക്കൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുമ്പോൾ 1500 രൂപ ക്യാഷ്ബാക്ക് ലഭിക്കും.

ഗാലക്സി എ22-ന്‍റെ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള (OIS) 48എംപി മെയിൻ ക്യാമറ ദിവസത്തിലുടനീളം ഉപയോഗപ്രദവും അൾട്രാവൈഡ്, ക്ലിയർ ഫോട്ടോകളും പകർത്താൻ ഉപഭോക്താക്കളെ അനുവദിക്കുന്നു. 8എംപി അൾട്രാ-വൈഡ് ലെൻസിന് ഫോട്ടോഗ്രാഫുകൾക്ക് അധിക വീക്ഷണകോണ് നൽകുന്ന 123 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂവുമുണ്ട്. 2എംപി മാക്രോ ലെൻസിലൂടെ ക്രിസ്റ്റൽ ക്ലിയറായ ക്ലോസ്-അപ്പ് ഷോട്ടുകൾ എടുക്കാനാകും. ലൈവ് ഫോക്കസ് മോഡിൽ 2എംപിം ഡെപ്ത്ത് ക്യാമറ മനോഹരമായ പോർട്രെയ്റ്റ് ഷോട്ടുകൾ നൽകുന്നു.
ഗാലക്സി എ22-ൽ ഉയർന്ന ക്ലാരിറ്റിയുള്ള ആകർഷകമായ സെൽഫികൾക്കായി 13എംപി ഫ്രണ്ട് ക്യാമറ ഉണ്ട്. ഗാലക്സി എ22-ൽ സീം ഒപ്റ്റിമൈസറിലൂടെ ഓട്ടോമാറ്റിക്കായി നിറങ്ങൾ, തെളിച്ചം, ഷാർപ്പ്നെസ് എന്നിവ മെച്ചപ്പെടുത്താനായി ഉപയോഗിക്കുന്നത് അത്യാധുനിക എഐ സംവിധാനമാണ്.

അഡ്വാൻസ്ഡ് ഒക്റ്റാ-കോർ മീഡിയാടെക് ഹീലിയോ ജി80 പ്രോസസർ ഊർജ്ജം നൽകുന്ന ഗാലക്സി എ22, ബ്രൌസ് ചെയ്യുമ്പോഴും ഒന്നിലധികം ആപ്പുകൾ ഉപയോഗിക്കുമ്പോഴും ഒപ്റ്റിമൈസ് ചെയ്ത പ്രകടനം, സ്മൂത്ത് മൾട്ടിടാസ്ക്കിംഗ്, കുറഞ്ഞ ഊർജ്ജ ഉപഭോഗം എന്നിവ നൽകുന്നു. ഗാലക്സി എ22 ആൻഡ്രോയിഡ് 11, വൺ യുഐ 3.1 എന്നിവയെ പിന്തുണയ്ക്കുന്നു.

Related Topics

Share this story