Times Kerala

അമേരിക്കയുമായുള്ള നയതന്ത്ര ഘട്ടം അവസാനിച്ചെന്ന് ഇറാൻ

 
അമേരിക്കയുമായുള്ള നയതന്ത്ര ഘട്ടം അവസാനിച്ചെന്ന് ഇറാൻ

ടെഹ്റാൻ:അമേരിക്ക- ഇറാൻ തർക്കം രൂക്ഷമാകുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കത്തിൽ നയതന്ത്ര ഘട്ടം അവസാനിച്ചെന്ന് ഇറാൻ. അപകടകരമായ സ്ഥിതിയിലേക്കു നീങ്ങുകയാണെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പ്രതികരിച്ചു.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയും വിദേശകാര്യമന്ത്രി ജവാദ് ഷെരീഫും ഉൾപ്പെടെയുള്ള ഉന്നതരെ രാജ്യാന്തര ധനഇടപാടുകൾ നടത്തുന്നതിൽ നിന്നു വിലക്കുന്നതാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവച്ച പുതിയ ഉത്തരവ്.

Related Topics

Share this story